News in its shortest
Browsing Category

കായികം

ആദ്യ നാല് പേര്‍ ചേര്‍ന്ന് ഒരു റണ്‍; വിഹാരി- പൂജാര സംഭാവന 193 റണ്‍സ്

ന്യൂസിലാന്റിന് എതിരായ ഏകദിന പരമ്പര അടിയറ വച്ച ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ ന്യൂസിലാന്റ് ഇലവനെതിരെയും തകര്‍ന്നു. വിശ്വസ്തനായ ചേതേശ്വര്‍ പൂജാര ഹനുമ വിഹാരിയേയും കൂട്ടുപിടിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി തരക്കേടില്ലാത്ത സ്‌കോറിലെത്തിച്ചു.

അവസാന ഓവറില്‍ രണ്ട് വിക്കറ്റും ആറ് റണ്‍സും; ഇംഗ്ലണ്ടിന് ഒരു റണ്‍സ് തോല്‍വി

ബാറ്റിങ് പിച്ചില്‍ എതിരാളികളെ പൊരുതാവുന്ന സ്‌കോറില്‍ ബൗളര്‍മാര്‍ പിടിച്ച് കെട്ടുന്നു. ബാറ്റ്‌സ്മാന്‍മാര്‍ മത്സരം ഒരു റണ്‍സിന് തോല്‍ക്കുന്നു. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലെ ഒന്നാം ടി20 മത്സരത്തിന്റെ ചുരുക്കമിതാണ്.

ഒരിക്കല്‍ ടെണ്ടുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് ഇനി ഈ നേപ്പാളുകാരന്

ഒരിക്കല്‍ സചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുണ്ടായിരുന്ന ഒരു റെക്കോര്‍ഡ് ഇനി ഈ നേപ്പാളുകാരന്റെ പേരിന് നേര്‍ക്കെഴുതും. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡ് നേപ്പാളിന്റെ കുശാല്‍

റഗ്ബിയിലെ ആഷസായ കല്‍ക്കട്ട കപ്പില്‍ ഇന്ത്യയ്‌ക്കെന്ത് കാര്യം?

ഇന്ത്യയില്‍ റഗ്ബി ഫുട്‌ബോളിന് വലിയ വേരോട്ടമില്ല. പക്ഷേ, റഗ്ബിയില്‍ നടക്കുന്ന ഒരു പ്രമുഖ ടൂര്‍ണമെന്റില്‍ നല്‍കുന്ന കപ്പ് കല്‍ക്കട്ട നഗരത്തിന്റെ പേരിലാണ്. കല്‍ക്കട്ട കപ്പിന്റെ തുടക്കം ഇന്ത്യയില്‍ നിന്നായിരുന്നുവെങ്കിലും ഇപ്പോള്‍

ഇന്ത്യന്‍ അണ്ടര്‍ 19 താരം കാര്‍ത്തിക് ത്യാഗിയുടെ പരിശീലകനെ പരിചയപ്പെടാം

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഞായറാഴ്ച ബംഗ്ലാദേശിനെ ഇന്ത്യ നേരിടുമ്പോള്‍ ഒരു മീററ്റുകാരന്‍ അഭിമാനിക്കും. ഒരിക്കല്‍ വിപിന്‍ ശര്‍മ്മ വാട്ട്‌സിന് നിഷേധിക്കപ്പെട്ട അവസരമാണ് ക്രിക്കറ്റ് താരമായി ഇന്ത്യന്‍ ജേഴ്‌സി അണിയുകയെന്നത്. നാളെ

പറക്കും സഞ്ജു: ആനന്ദ് മഹീന്ദ്രയുടെ സ്‌ക്രീന്‍ സേവര്‍

കഴിഞ്ഞ ദിവസം ന്യൂസിലന്റിനെതിരായ അഞ്ചാം ടി20 മത്സരത്തില്‍ സഞ്ജു സാംസണിന്റെ പറക്കും ഫീല്‍ഡിങ്ങിനെ സ്‌ക്രീന്‍ സേവറാക്കി വ്യവസായി ആനന്ദ് മഹീന്ദ്ര. മത്സരത്തില്‍ സഞ്ജു സിക്‌സ് എന്നുറപ്പിച്ച ഒരു ഷോട്ട് പറന്ന് പിടിച്ച് തടഞ്ഞ് ടീമിനുവേണ്ടി

ധോണിയുടെ തിരിച്ച് വരവ് സാധ്യമാകില്ല: കപില്‍ ദേവ്

എംഎസ് ധോണിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെനാളായി സജീവമാണ്. അതേക്കുറിച്ച് മുന്‍കളിക്കാരും സെലക്ടര്‍മാരുമെല്ലാം അഭിപ്രായം പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റന്‍

അന്നടിച്ചു, ഇന്ന് കൊണ്ടു; ശിവം ദുബെ ഒരോവറില്‍ വഴങ്ങിയത് 34 റണ്‍സ്

2018 ഡിസംബറില്‍ രഞ്ജി ട്രോഫിയില്‍ ബറോഡയ്‌ക്കെതിരെ ശിവം ദുബെ ഒരോവറില്‍ അഞ്ച് സിക്‌സറുകള്‍ അടിച്ചപ്പോള്‍ ക്രിക്കറ്റ് ലോകം വാഴ്ത്തിയത് യുവരാജിനൊരു പിന്‍ഗാമിയെന്നാണ്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ന്യൂസിലന്റിനെതിരായ അഞ്ചാം ടി20 മത്സരത്തില്‍

സഞ്ജുവിന്റെ സൂപ്പര്‍ സേവ്, തടഞ്ഞതൊരു സിക്‌സര്‍

അവസാന ടി20 മത്സരത്തില്‍ ന്യൂസിലന്റ് ഇന്ത്യയോട് തോറ്റത് ഏഴ് റണ്‍സിന്. ഇന്ത്യയ്ക്കുവേണ്ടി ആ ഏഴില്‍ നാല് റണ്‍സ് രക്ഷിച്ചെടുത്തതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് സഞ്ജു സാംസണ്‍. റോസ് ടെയ്‌ലറുടെ സിക്‌സെന്നുറപ്പിച്ച ഷോട്ട് പറന്ന് പിടിച്ച്

സിക്‌സില്ല, സിംഗിളില്‍ തുടങ്ങി രണ്ടിന് പുറത്തായി സഞ്ജു

സിക്‌സടിക്കുന്ന പതിവ് തെറ്റിച്ചെങ്കിലും കുറഞ്ഞ റണ്‍സിന് പുറത്താകുന്നത് തെറ്റിക്കാതെ സഞ്ജു സാംസണ്‍. ന്യൂസിലാന്റിന് എതിരെ അഞ്ചാം ടി20 മത്സരത്തില്‍ കെ എല്‍ രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു അഞ്ച് പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി.