News in its shortest

ആദ്യ നാല് പേര്‍ ചേര്‍ന്ന് ഒരു റണ്‍; വിഹാരി- പൂജാര സംഭാവന 193 റണ്‍സ്

ന്യൂസിലാന്റിന് എതിരായ ഏകദിന പരമ്പര അടിയറ വച്ച ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ ന്യൂസിലാന്റ് ഇലവനെതിരെയും തകര്‍ന്നു. വിശ്വസ്തനായ ചേതേശ്വര്‍ പൂജാര ഹനുമ വിഹാരിയേയും കൂട്ടുപിടിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി തരക്കേടില്ലാത്ത സ്‌കോറിലെത്തിച്ചു. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യയ്ക്കുവേണ്ടി കാര്യമായ സംഭാവന നല്‍കിയില്ല.

38 റണ്‍സിന് നാല് ബാറ്റ്‌സ്മാന്‍മാരാണ് ഡഗൗട്ടിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്നായിരുന്നു പൂജാരയുടേയും വിഹാരിയുടേയും രക്ഷാപ്രവര്‍ത്തനം. 195 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. വിഹാരി 101 റണ്‍സ് എടുത്ത് റിട്ടയേഡ് ആയപ്പോള്‍ പൂജാര 92 റണ്‍സിന് പുറത്തായി.

ന്യൂസിലന്റ് ഇലവനെതിരെ ഇന്ത്യ 263 റണ്‍സാണ് എടുത്തത്.

ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം തിരിച്ചടിച്ചു. ഒരു റണ്‍സ് മാത്രം സ്‌കോര്‍ ബോര്‍ഡില്‍ ഉള്ളപ്പോള്‍ ആദ്യ നാല് ബാറ്റ്‌സ്മാന്‍മാരും പുറത്തായി. ആ ഏക റണ്‍സ് എടുത്തത് മായങ്ക് അഗര്‍വാള്‍ ആയിരുന്നു. പൃഥ്വി ഷായും ശുഭ് മാന്‍ ഗില്ലും പന്തും പൂജ്യത്തിന് പുറത്തായി.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഇന്ത്യാടുഡേ.ഇന്‍

Comments are closed.