News in its shortest

പറക്കും സഞ്ജു: ആനന്ദ് മഹീന്ദ്രയുടെ സ്‌ക്രീന്‍ സേവര്‍

കഴിഞ്ഞ ദിവസം ന്യൂസിലന്റിനെതിരായ അഞ്ചാം ടി20 മത്സരത്തില്‍ സഞ്ജു സാംസണിന്റെ പറക്കും ഫീല്‍ഡിങ്ങിനെ സ്‌ക്രീന്‍ സേവറാക്കി വ്യവസായി ആനന്ദ് മഹീന്ദ്ര. മത്സരത്തില്‍ സഞ്ജു സിക്‌സ് എന്നുറപ്പിച്ച ഒരു ഷോട്ട് പറന്ന് പിടിച്ച് തടഞ്ഞ് ടീമിനുവേണ്ടി വിലപ്പെട്ട നാല് റണ്‍സ് രക്ഷിച്ചിരുന്നു. മത്സരം ഇന്ത്യ ഏഴ് റണ്‍സിന് ജയിക്കുകയും ചെയ്തു.

ഈ ചിത്രമാണ് താന്‍ ഈ ആഴ്ച തന്റെ കംപ്യൂട്ടറിന്റെ സ്‌ക്രീന്‍ സേവറായിരിക്കുമെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ മറ്റൊരു നല്ല പ്രചോദനം ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹീന്ദ്രയ്ക്ക് നന്ദി പറഞ്ഞ് സഞ്ജു ആ ചിത്രം റീട്വീറ്റും ചെയ്തു.

Comments are closed.