രോഗിയില്‍ നിന്നും കോശങ്ങളെടുത്തു, ആദ്യ ത്രിഡി ഹൃദയം പ്രിന്റ് ചെയ്ത് ഇസ്രായേല്‍

ലോകമെമ്പാടും ത്രിഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ വിപ്ലവകരമായ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത് ഇസ്രായേലില്‍ നിന്നാണ്. അവിടത്തെ ഗവേഷകര്‍ ഒരു രോഗിയുടെ ശരീരത്തിലെ കോശങ്ങള്‍ ഉപയോഗിച്ച് ഒരു ത്രിഡി ഹൃദയം പ്രിന്റ് ചെയ്തിരിക്കുന്നു. രോഗബാധിതമായ ഹൃദയങ്ങള്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണിത്. ഭാവിയില്‍ ഇങ്ങനെ സൃഷ്ടിക്കുന്ന ഹൃദയം രോഗിയില്‍ മാറ്റി വയ്ക്കാന്‍ വരെ ഉതകുന്ന രീതിയില്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ടെല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകര്‍ 2.5 സെന്റിമീറ്റര്‍ വലിപ്പമുള്ള ഹൃദയമാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. […]

പുതിയ ഐപാഡ് എയര്‍, ഐപാഡ് മിനി അവതരിപ്പിച്ചു, വില 34,900 രൂപ മുതല്‍

ഐപാഡ് ശ്രേണിയിലേക്ക് ആപ്പിള്‍ പുതിയ ഐപാഡ് എയര്‍, ഐപാഡ് മിനി എന്നിവ അവതരിപ്പിച്ചു. വില 34,900 രൂപ മുതല്‍. 10.5 ഇഞ്ച് വലിപ്പമുള്ള ഐപാഡ് എയറും ഐപാഡ് മിനിയുടെ പരിഷ്‌കരിച്ച പതിപ്പുമാണ് കമ്പനി പുറത്തിറക്കിയത്. ഉല്‍പന്നങ്ങളുടെ പേരിന്റെ ഭാഗമായ സംഖ്യകള്‍ ഒഴിവാക്കിയാണ് ഇത്തവണ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നത്. വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം ആപ്പിള്‍ ഐപാഡ് വാങ്ങുന്നതിന് സന്ദര്‍ശിക്കുക: ആമസോണ്‍.ഇന്‍

ഐക്യുവില്‍ ഐന്‍സ്റ്റീനേയും ഹോക്കിങ്‌സിനേയും മറികടന്ന് ഇന്ത്യന്‍ ബാലന്‍

ഐക്യു ടെസ്റ്റില്‍ വിഖ്യാത ശാസ്ത്രജ്ഞരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റേയും സ്റ്റീഫന്‍ ഹോക്കിങ്‌സിന്റേയും സ്‌കോര്‍ മറികടന്ന് ഇന്ത്യന്‍ ബാലന്‍. അര്‍ണവ് ശര്‍മ്മയെന്ന് 11 വയസ്സുകാരനാണ് ഇരുവരുടേയും സ്‌കോറിനെ മറികടന്നത്. ഐന്‍സ്റ്റീനിന്റേയും ഹോക്കിങ്‌സിന്റേയും സ്‌കോര്‍ 160 ആണ്. ശര്‍മ്മയുടേത് 162 ഉം. ഒരു വ്യക്തിക്ക് നേടാവുന്ന പരാമവധി സ്‌കോറാണിത്. വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സയന്‍സ്‌ടെക് വേള്‍ഡ്.കോം

യാഹുവിനെ കുറിച്ച് അധികം അറിയാത്ത വസ്തുതകള്‍

ഒരിക്കല്‍ രണ്ടു സുഹൃത്തുക്കള്‍ തമ്മിലിടയിലെ ഒരു ആശയമായിരുന്നു ഇന്ന് ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന യാഹു എന്ന വമ്പന്‍. ഒരു സെര്‍ച്ച് എഞ്ചിന്‍, ഇമെയില്‍ സേവന ദാതാവ് എന്നിവയാണ് യാഹുവെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ നിങ്ങള്‍ അറിയേണ്ട നിരവധി മറ്റു കാര്യങ്ങളും യാഹുവിനുണ്ട്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല വിദ്യാര്‍ത്ഥികളായ ജെറി യാങും ഡേവിജ് ഫിലോയും ചേര്‍ന്ന് 1994 ഫെബ്രുവരിയില്‍ തങ്ങളുടെ ഓണ്‍ലൈന്‍ താല്‍പര്യങ്ങളെ പിന്തുടരുന്നതിനുവേണ്ടി തുടങ്ങിയതാണ് യാഹു. വേള്‍ഡ് വൈഡ് വെബിലേക്കുള്ള ജെറിയുടെ ഗൈഡ് എന്നായിരുന്നു ആ പദ്ധതിക്കിട്ട പേര്. […]

റെഡ്മി നോട്ട് 6 വാങ്ങുന്നതിന് 24 മണിക്കൂര്‍ സമയം

പലതവണ ഫ്‌ളാഷ് സെയില്‍ നടത്തിയപ്പോഴും വാങ്ങാന്‍ കഴിയാതെ പോയ റെഡ്മി നോട്ട് 5 വാങ്ങുന്നതിന് ഒരു അവസരം കൂടെ. ഇത്തവണ 24 മണിക്കൂര്‍ സമയമാണ് ഷിവോമി റെഡ്മി നോട്ട് 5 ആരാധകര്‍ക്കായി നല്‍കുന്നത്. മി.കോം ഇന്ന് ഇന്ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് നോട്ട് 5 വാങ്ങാന്‍ സാധിക്കുക. വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

നിങ്ങള്‍ക്കും നിര്‍മ്മിക്കാം ആന്‍ഡ്രോയ്ഡ് ആപ്പ്‌

ഇന്ന് എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ മാത്രമാണ് കാണാനാകുക. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ആന്‍ഡ്രോയ്ഡ് ആപ്പിലായി എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ആപ്പുകള്‍ നിര്‍മ്മിക്കുന്നത് കുട്ടിക്കളിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവധിക്കാലം ഏറ്റവും അധികം കുട്ടികള്‍ പഠിക്കാന്‍ പോകുന്നതും ആപ്പുകള്‍ നിര്‍മ്മിക്കാനാണ്. നിങ്ങള്‍ക്ക് സ്വന്തമായി ആപ്പ് നിര്‍മ്മിക്കണമെന്നുണ്ടോ. അതിനുള്ള വഴികള്‍ ആന്‍ഡ്രോയിഡ് തന്നെ പറഞ്ഞു തരും. വിശദമായി വായിക്കുന്നതിനും പഠിക്കുന്നതിനും സന്ദര്‍ശിക്കുക: ആന്‍ഡ്രോയ്ഡ്.കോം

പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍

സ്മാര്‍ട്ട് ഫോണുകളും ടാബ്ലെറ്റുകളും ദിനംപ്രതി മികവുറ്റതായി മാറുന്നുണ്ടെങ്കിലും ഏറെനേരം ചാര്‍ജ്ജ് നില്‍ക്കുന്ന ബാറ്ററിയെന്നത് ഇനിയും ഒരു സ്വപ്‌നം മാത്രമാണ്. നമ്മുടെ ജീവിതം സ്മാര്‍ട്ട് ഫോണുകളെ അമിതമായി ആശ്രയിക്കുന്നതിനാല്‍ ബാറ്ററിയിലെ ചാര്‍ജ്ജ് എന്നത് ഏറെ നിര്‍ണായകമാണ്. അത്തരമൊരു സാഹചര്യത്തില്‍ പവര്‍ ബാങ്ക് നമ്മുടെ സഹായത്തിന് എത്തുന്നു. പവര്‍ ബാങ്കുകള്‍ നമ്മുടെ ഫോണ്‍ ചാര്‍ജ്ജ് തീര്‍ന്ന് ഓഫാകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നു. ഏറെ ആവശ്യക്കാരുള്ളതിനാല്‍ പുതിയ പവര്‍ ബാങ്ക് ഉത്പാദകര്‍ രംഗത്തെത്തുന്നുണ്ട്. അതിന്റെ ഫലമായി പല വലിപ്പത്തിലും നിറത്തിലും കപ്പാസിറ്റിയിലുമുള്ള പവര്‍ […]

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എട്ട് ഗൂഗിള്‍ മാപ്പ് ട്രിക്കുകള്‍

എതിരാളികള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും പറ്റാത്തതരത്തിലെ സേവനങ്ങളും ഉല്‍പന്നങ്ങളും നല്‍കുന്ന ഗൂഗിള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി കഴിഞ്ഞിരിക്കുന്നു. ഗൂഗിള്‍ ഇല്ലാത്ത ലോകം പലര്‍ക്കും ചിന്തിക്കാനേ കഴിയില്ല. ഗൂഗിളിന് മുമ്പും പിമ്പും എന്ന തരത്തില്‍ ചരിത്രം വിഭജിക്കപ്പെട്ടു കഴിഞ്ഞു. സെര്‍ച്ച് എഞ്ചിന്‍ വമ്പനായ ഗൂഗിളിന്റെ ഏറ്റവും ജനപ്രിയ ഉല്‍പന്നങ്ങളിലൊന്നാണ് ഗൂഗിള്‍ മാപ്‌സ്. ഇന്ന് യാത്ര ചെയ്യാന്‍ ഗൂഗിള്‍ മാപിനോട് ചോദിച്ചാല്‍ മാത്രം മതി. ഗൂഗിള്‍ മാപില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എട്ട് ട്രിക്കുകളുണ്ട്. അവ ഇതാണ് ഓഫ് […]

മൊബൈല്‍ ആപ്പ് ഇന്‍കുബേറ്റര്‍ ബുധനാഴ്ച കോഴിക്കോട് ഉദ്ഘാടനം ചെയ്യും

രാജ്യത്തിന് മാതൃകയായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍കുബേറ്റര്‍ മൊബൈല്‍10എക്‌സ് ബുധനാഴ്ച്ച കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യും. സ്റ്റാര്‍്ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് ആറു മാസങ്ങള്‍ക്ക് മുമ്പ് സൈബര്‍ പാര്‍ക്കിന്റെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍കുബേറ്റര്‍ സ്ഥാപിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ലോകോത്തര നിലവാരത്തിലെ മൊബൈല്‍ ആപ്പ് കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനും ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ സ്ഥാപിക്കുന്നത്. കേരളത്തില്‍ മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നവര്‍ കൂടുതല്‍ […]

നോക്കിയ ഫോണുകളുടെ വില വെട്ടിക്കുറച്ചു, നോക്കിയ എട്ടിന് കുറച്ചത് എണ്ണായിരം രൂപ

നോക്കിയ എട്ടിന്റേയും അഞ്ചിന്റേയും വില ഇന്ത്യയില്‍ വെട്ടിക്കുറച്ചു. ബാഴ്‌സലോണയില്‍ ഫെബ്രുവരി 26-ന് നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ ഒരു പിടി പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ നോക്കിയ അവതരിപ്പിക്കാന്‍ ഇരിക്കേയാണ് വില കുറച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 13,499 രൂപയ്ക്ക് വിപണിയില്‍ അവതരിപ്പിച്ച നോക്കിയ അഞ്ചിന്റെ വിലയില്‍ ആയിരം രൂപയുടെ കുറവ് വരുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ വിപണി വില 12,499 രൂപയാണ്. നോക്കിയ എട്ടിന്റെ വിലയില്‍ 8000 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. 36,999 രൂപയായിരുന്ന വില ഇപ്പോള്‍ 28,999 […]