പാലക്കാട്, കണ്ണൂര്‍ വ്യവസായ പാര്‍ക്കുകള്‍ക്കുള്ള സ്ഥലമെടുപ്പിന് 12,710 കോടി രൂപ അനുവദിച്ചു

പാലക്കാട്, കണ്ണൂർ വ്യവസായ പാർക്കുകൾക്കുള്ള സ്ഥലമെടുപ്പിന് 12,710 കോടി രൂപ അനുവദിക്കാൻ കിഫ്ബി തീരുമാനം. 5366 ഏക്കർ ഭൂമിയാണ് രണ്ടു ജില്ലകളിലായി ഏറ്റെടുക്കുന്നത്. ഇതുൾപ്പെടെ ഏഴ് അടിസ്ഥാന സൗകര്യപദ്ധതികൾക്കായി 16,404 കോടിയുടെ പദ്ധതികൾക്കാണ് ഇന്നു ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകിയത്. ഇതുവരെ 39,716.57 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. ആലപ്പുഴയിലെ പെരുമ്പലം പാലം (96 കോടി), എറണാകുളത്ത് തേവര – കുംബളം പാലം (97 കോടി), കോഴിക്കോട് പുതിയങ്ങാടി കൃഷ്ണൻനായർ […]

ഫ്‌ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തു, ഇടപാട് രണ്ടിന്ത്യാക്കാരെ ശതകോടീശ്വരന്‍മാരാക്കും

പ്രമുഖ ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഫ്‌ളിപ്കാര്‍ട്ടിനെ അമേരിക്കന്‍ റീട്ടെയ്ല്‍ വമ്പനായ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഫ്‌ളിപ്കാര്‍ട്ടിന്റെ 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങും. 10,1017 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍. ഇടപാട് രണ്ടിന്ത്യാക്കാരെ ശതകോടീശ്വരന്‍മാരാക്കും. ബിന്നി, സച്ചിന്‍ ബന്‍സാല്‍ എന്നീ രണ്ട് മുമ്പ് ആമസോണ്‍.കോം ജീവനക്കാര്‍ ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയില്‍ ഓഹരികള്‍ വില്‍ക്കുമ്പോള്‍ അഞ്ച് ശതമാനം ഓഹരികള്‍ വീതമാണുണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ ഓഹരികള്‍ ഉണ്ടായിരുന്നത് ജപ്പാന്‍ നിക്ഷേപക സ്ഥാപനമായ സോഫ്റ്റ് ബാങ്കിനായിരുന്നു. 23 ശതമാനം ഓഹരികള്‍. വിശദമായി വായിക്കുന്നതിന് […]

സ്റ്റാര്‍ട്ട് അപ്പ് എന്നാല്‍ പോസ്റ്റര്‍ ബോയ് ഭാഗ്യക്കുറി സ്‌കീമല്ല, കോര്‍പറേറ്റ് 360 ഉടമ വരുണ്‍ ചന്ദ്രന്റെ ബാലപാഠങ്ങള്‍

കോര്‍പറേറ്റ് 360 എന്ന ഐടി കമ്പനിയുടെ ഉടമയായ വരുണ്‍ ചന്ദ്രന്‍ സ്വന്തം അനുഭവങ്ങളിലൂടെ പഠിച്ചെടുത്ത സ്റ്റാര്‍ട്ട്അപ്പ് പാഠങ്ങള്‍ പങ്കുവയ്ക്കുന്നു. “ഒരു ബിസിനസ്സ് വിജയിക്കുന്നത് നല്ല കഴിവുള്ള ഉദ്യോഗാര്‍ത്ഥികളുടെ കൂട്ടായ പരിശ്രമത്തിലൂടെ വിപണിക്കനുസരിച്ചുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി മിതമായ ലാഭം ആവര്‍ത്തിച്ചു ലഭിക്കുമ്പോഴാണ്. നല്ല ആശയമുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ മികച്ച സംവിധാനമാണ് നിലവിലുള്ളത്. മുമ്പെന്നത്തേക്കാളും പൊതുവായ സ്വീകാര്യത, മീഡിയ സപ്പോര്‍ട്ട്, ഫണ്ടിങ്ങ്, സ്റ്റാര്‍ട്ടപ് പോളിസികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നവസംരംഭകര്‍ക്ക് ലഭ്യമാണ്”. “ഇന്റര്‍നെറ്റിലുള്ള ലക്ച്ചര്‍ പറഞ്ഞു തരുന്ന വ്യാജ […]

രാജ്യത്തെ ആദ്യ ‘കൂപ്പത്തോണ്‍’ കോഴിക്കോട് നടക്കും

കോഴിക്കോട്: ആഗോള തലത്തില്‍ സഹകരണമേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സാങ്കേതിക പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായുള്ള ആദ്യ ഹാക്കത്തോണ്‍ കോഴിക്കോട് കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ  പങ്കാളിത്തത്തോടെ നടക്കും. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്‍റാണ് ഏപ്രില്‍ 29, 30 തിയതികളില്‍ നടക്കുന്ന പരിപാടിയ്ക്ക് ആതിഥ്യം വഹിക്കുന്നത്. കോ-ഓപ്പറേറ്റീവ് ഹാക്കത്തോണിന്‍റെ ചുരുക്കപ്പേരായാണ് ‘കൂപ്പത്തോണ്‍’ എന്ന് ഈ പരിപാടിയ്ക്ക് പേരിട്ടിരിക്കുന്നത്. മാറുന്ന തൊഴില്‍ മേഖലയില്‍ സഹകരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തിലാണ് ഈ ആഗോളസമ്മേളനം നടക്കുന്നത്. ഇന്‍റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ്(ഐസിഎ), ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍(ഐഎല്‍ഒ), ഐഐഎം […]

ഇന്ത്യയിലെ ആദ്യത്തെ പതിനായിരം കോടി ഡോളര്‍ കമ്പനിയായി ടിസിഎസ്‌

ഇന്ത്യയിലെ ആദ്യത്തെ പതിനായി കോടി ഡോളര്‍ കമ്പനിയായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. ഇത്യാദമായിട്ടാണ് ഒരു ഇന്ത്യന്‍ കമ്പനിയ ഈ റെക്കോര്‍ഡ് നേടുന്നത്. ടിസിഎസിന്റെ ഓഹരി വില നിന്ന് റെക്കോര്‍ഡ് വില കൈവരിച്ചതിനെ തുടര്‍ന്നാണ് ആരും ഭേദിക്കാത്ത ഒരു നേട്ടം കൈവരിക്കാന്‍ ടിസിഎസിനെ സഹായിച്ചത്. ബോംബൈ ഓഹരി വിപണിയില്‍ കമ്പനിയുടെ ഓഹരി വില ഇന്ന് നാല് ശതമാനം ഉയര്‍ന്ന് 3,549 രൂപയിലെത്തി. വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിഹിന്ദു.കോം

സര്‍ക്കാരിലേക്ക് ഇനി ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കാം

ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ കൈയിലുണ്ടോ? റെവന്യൂ, നികുതി, വിദ്യാഭ്യാസം, കോടതി, രജിസ്‌ട്രേഷന്‍, പോലീസ് തുടങ്ങി 63 വകുപ്പുകളുടെ പേരില്‍ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് പണമടയ്ക്കാന്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ബന്ധപ്പെട്ട ഓഫീസുകളിലേയ്‌ക്കോ ട്രഷറിയിലേയ്‌ക്കോ പോകേണ്ടതില്ല. വിവരവകാശനിയമപ്രകാരം പണമടയ്ക്കാനും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം ഏതു ബാങ്കിന്റെ കാര്‍ഡാണെങ്കിലും പ്രശ്‌നമില്ല. സര്‍ക്കാരിലേയ്ക്ക് പണമടയ്ക്കുന്നതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ www.etreasury.kerala.gov.in എന്ന സൈറ്റിലാണ് കാര്‍ഡ് വഴി പണമടയ്ക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഇ ട്രഷറിയുമായി […]

മോദിയുടെ അധികാരത്തണലില്‍ ഭൂമിയേറ്റെടുക്കലില്‍ മാത്രം രാംദേവ് നേടിയത് 300 കോടിയുടെ ഇളവുകള്‍

അണ്ണാഹസാരെയുടെ സമരവേദികളിലൂടെ രാഷ്ട്രീയത്തിലെത്തിയ യോഗ ഗുരു രാംദേവ് ബിജെപി ക്യാമ്പിലെത്തിയത് വളരെപ്പെട്ടെന്നാണ്. യോഗ അധ്യാപനത്തിലൂടെ രാംദേവ് നേടിയിരുന്ന ജനസ്വാധീനത്തെ ലോകസഭ തെരഞ്ഞെടുപ്പില്‍ മോദിക്കുള്ള വോട്ടുകളാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. യുപിഎ സര്‍ക്കാരിന്റെ അഴിമതിക്ക് എതിരായ ജനരോഷത്തോടൊപ്പം വര്‍ഗീയതയും വിതച്ച് വോട്ടുകള്‍ കൊയ്ത മോദി പ്രധാനമന്ത്രിയായ ശേഷം രാംദേവിന്റെ ബിസിനസ് താല്‍പര്യങ്ങളുടെ വളര്‍ച്ചയ്ക്കുവേണ്ടി വന്‍വിട്ടുവീഴ്ച്ചകളും ഇളവുകളും നല്‍കിയിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രാംദേവിന്റെ പതഞ്ജലിയുടെ കീഴിലെ വ്യവസായങ്ങള്‍ക്കുവേണ്ടി ഭൂമിയേറ്റെടുക്കുന്നതില്‍ 46 മില്ല്യണ്‍ ഡോളറിന്റെ ഇളവുകള്‍ […]

ഓഹരി വിപണിയിലെ കുതിപ്പ് ആശങ്കാജനകമെന്ന് കേന്ദ്രത്തിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്‌

ഓഹരി വിപണിയിലെ കുതിപ്പിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രംഗത്ത്. സാമ്പത്തിക വളര്‍ച്ചയുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ ഓഹരി വിപണി ഇടിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിക്ഷേപകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2016-17 സാമ്പത്തിക വര്‍ഷത്തിലെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചയായ 7.1 ശതമാനത്തില്‍ നിന്ന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 6.75 ശതമാനത്തിലേക്ക് ജിഡിപി വളര്‍ച്ച ഇടിയുമെന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വച്ച സാമ്പത്തിക സര്‍വേ പ്രവചിച്ചിട്ടുണ്ട്. തുടര്‍ച്ചയായ മുന്നേറ്റത്തിനുശേഷം ബി എസ് ഇ […]

സംസ്ഥാന സഹകരണ ബാങ്ക്  സഹകരണ മേഖലയെ ശക്തിപ്പെടുത്തും: മന്ത്രി ഏ സി മൊയ്തീന്‍

സഹകരണ മേഖലയിലെ സംസ്ഥാന ബാങ്ക് അടുത്ത വര്‍ഷത്തോടെ നിലവില്‍ വരുമ്പോള്‍ കേരളത്തിന്റെ സഹകരണമേഖലയെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വ്യവസായ വകുപ്പു മന്ത്രി ഏ സി മൊയ്തീന്‍ പറഞ്ഞു. കൊരട്ടി സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് കെട്ടിടത്തില്‍ ആധുനികത രീതിയില്‍ സജ്ജീകരിച്ച ഹൈടെക്ക് ലാബും ഒപ്പ്റ്റിക്കല്‍ ഷോപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുറഞ്ഞ ചിലവില്‍ ലാബ് ടെസ്റ്റുകളും കണ്ണടയും നല്‍കുക എന്നതാണ് നീതി ഹൈടെക് ലാബിന്റെയും നീതി ഒപ്പ്റ്റിക്കല്‍സിന്റെയും ലക്ഷ്യം. സഹകരണമേഖലയെ ത്രിതല സംവിധാനത്തില്‍ നിന്നും ദ്വിതല […]

സന്നദ്ധ സംഘടനയെന്ന പേരില്‍ പതഞ്ജലി അടയ്ക്കാതെ മുക്കിയത് 3000 കോടി രൂപയുടെ നികുതി

ഇന്ത്യയില്‍ 1956-ലെ കമ്പനീസ് ആക്ട് പ്രകാരം ഒരു കമ്പനിയുടെ വരുമാനത്തിന്റെ 30 ശതമാനമാണ് കോര്‍പറേറ്റ് ടാക്‌സായി അടയ്‌ക്കേണ്ടത്. 2006-ല്‍ ഹരിദ്വാറില്‍ സ്ഥാപിച്ച രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിന്റെ 2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 10,561 കോടി രൂപയാണ്. നിയമപ്രകാരം 3000-ത്തില്‍ അധികം കോടി രൂപയുടെ കോര്‍പറേറ്റ് ടാക്‌സ് കമ്പനി സര്‍ക്കാരിന് അടയ്ക്കണം. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 5000 കോടി രൂപയുടേയും 2014-15-ല്‍ 2007 കോടിയുടേയും വരുമാനം കമ്പനിക്ക് ലഭിച്ചു. പക്ഷേ, ഇതുവരെ കമ്പനി നയാപൈസ കോര്‍പറേറ്റ് […]