ആണവ പരീക്ഷണ കേന്ദ്രം ദക്ഷിണ കൊറിയ പൊളിച്ചു നീക്കും

ആണവ പരീക്ഷണ കേന്ദ്രം ദക്ഷിണ കൊറിയ വിദേശ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ പൊളിച്ചു നീക്കും. മെയ് 23-നും 25-നും ഇടയില്‍ കേന്ദ്രം പൊളിക്കുമെന്ന് ദക്ഷിണ കൊറിയന്‍ അധികൃതര്‍ ലോകത്തെ അറിയിച്ചു. കഴിഞ്ഞ സെപ്തംബറില്‍ ഈ കേന്ദ്രം ഭാഗികമായി തകര്‍ന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നും തമ്മിലെ ഉച്ചകോടി മൂന്നാഴ്ച കഴിഞ്ഞ് നടക്കാന്‍ ഇരിക്കവേയാണ് ആണവ പരീക്ഷണ കേന്ദ്രം പൊളിച്ചു നീക്കുന്നത്. വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ബിബിസി.കോം

സിറിയയില്‍ സൈനിക കേന്ദ്രത്തിനുനേരെ മിസൈലാക്രമണം, അനവധി പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ സൈനിക വ്യോമകേന്ദ്രത്തിനുനേരെ മിസൈല്‍ ആക്രമണത്തില്‍ അനവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അനവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സിറിയന്‍ വാര്‍ത്ത ഏജന്‍സിയായ സനയാണ് വാര്‍ത്ത പുറത്തുവിട്ടത്. ടൈഫൂര്‍ വ്യോമസേനാ താവളത്തിലാണ് ആക്രമണം നടന്നത്. വിശദവിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ. വിമത നഗരമായ ഡൗമയില്‍ രാസായുധ പ്രയോഗത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൈനിക കേന്ദ്രത്തിനുനേര്‍ക്ക് ആക്രമണം ഉണ്ടായത്. വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ബിബിസി.കോം

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്പ്, 17 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ സ്‌കൂളില്‍ നിന്നും പുറത്താക്കിയെ വിദ്യാര്‍ത്ഥി സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ പാര്‍ക്ക് ലാന്‍ഡിലെ സ്‌കൂളിലാണ് 19 വയസ്സുകാരനായ നിക്കോളാസ് ക്രൂസ് അതിക്രമണം കാണിച്ചത്. 2012-ല്‍ കണക്ടിക്കട്ടില്‍ 26 പേര്‍ കൊല്ലപ്പെട്ട വെടിവയ്പ്പിനു ശേഷം സ്‌കൂളില്‍ നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നാണിത്. സ്‌കൂളിന് പുറത്ത് മൂന്നു പേരെ വെടിവച്ചു കൊലപ്പെടുത്തിയശേഷമാണ് ക്രൂസ് ഉള്ളില്‍ കടന്ന് 12 പേരെ വധിച്ചത്. രണ്ടു പേര്‍ ആശുപത്രിയിലാണ് മരിച്ചത്. മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ചടക്കനടപടികളെ […]

എന്നാണ്‌ വിവാഹം കഴിക്കുന്നതെന്ന് തിരക്കിയ അയല്‍വാസിയായ യുവതിയെ യുവാവ് കൊലപ്പെടുത്തി

ഒരു ചോദ്യം മതി നിങ്ങളുടെ ജീവിതം മാറി മറിയാന്‍. ഇന്തോനേഷ്യയില്‍ ഒരു വനിതയുടെ ഒരൊറ്റ ചോദ്യം ഇല്ലാതാക്കിയത് സ്വന്തം ജീവനാണ്. അയല്‍ക്കാരനായ യുവാവിനോട് നീ എന്നാ വിവാഹം കഴിക്കുന്നത് എന്ന ചോദ്യമായിരുന്നു യുവതിയുടെ ജീവന്‍ നഷ്ടമാക്കിയത്. 28-കാരനോട് 32-കാരിയായ യുവതി ഈ ചോദ്യം പതിവായി ചോദിച്ചിരുന്നത് യുവാവിനെ പ്രകോപിതനാക്കുകയായിരുന്നു. എത്രയും വേഗം കല്ല്യാണം കഴിച്ചോളൂ മറ്റുള്ളവരെല്ലാം വിവാഹം കഴിഞ്ഞു. നീയെന്താ ഇനിയും വിവാഹം കഴിക്കാത്തത് എന്ന് ഐഷയെന്ന യുവതി ഫൈസ് നൂര്‍ദ്ദീന്‍ എന്ന യുവാവിനോട് ചോദിച്ചതോടെയാണ് സംഭവങ്ങളുടെ […]

പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി

ഭീകര സംഘടനകള്‍ക്ക് അഭയം നല്‍കുന്നത് അവസാനിക്കുന്നത് വരെ പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി. അഫ്ഗാന്‍ താലിബാന്‍, ഹഖാനി ശൃംഖല തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് എതിരെ പാകിസ്താന്‍ നടപടി സ്വീകരിക്കണമെന്നും ഈ സംഘടനകള്‍ യുഎസ് സൈനികരെ ലക്ഷ്യമിടുന്നുവെന്നും മേഖലയുടെ അസിസ്ഥിരതയ്ക്ക് കാരണമാകുന്നുവെന്നും യുഎസ് വക്താവ് ഹീതര്‍ നുവേര്‍ട്ട് പറഞ്ഞു. അതിനാല്‍ ഈ സംഘടനകള്‍ക്ക് എതിരെ പാകിസ്താന്‍ നടപടി സ്വീകരിക്കുന്നത് വരെ സഹായം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. അമേരിക്കയുടെ സൈനികരേയും ഉദ്യോഗസ്ഥരേയും ലക്ഷ്യമിടുന്ന ഭീകരര്‍ക്ക് അഭയം ഒരുക്കുന്ന രാജ്യങ്ങളുമായി സഖ്യമില്ലെന്ന് […]

പാകിസ്താന് അമേരിക്കയുടെ തിരിച്ചടി, ധനസഹായം നിര്‍ത്തലാക്കും

അമേരിക്കയുടെ ധനസഹായം വാങ്ങിയശേഷം ഭീകരരെ സഹായിക്കുന്ന നിലപാട് തുടരുന്ന പാകിസ്താന് തിരിച്ചടി. ഇനിയില്ല, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളിലായി 33 ബില്ല്യണ്‍ ഡോളര്‍ ഇസ്ലാമാബാദിന് അമേരിക്ക ധനസഹായം നല്‍കിയിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്ക തിരയുന്ന ഭീകരര്‍ക്ക് പാകിസ്താന്‍ സുരക്ഷിതഭവനം ഒരുക്കിയിരിക്കുന്നുവെന്ന് ട്രംപ് തുറന്നടിച്ചു. ഭീകരരെ പാകിസ്താന്‍ സഹായിക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണങ്ങള്‍ക്ക് കരുത്തു പകരുന്നതാണ് ട്രംപിന്റെ നിലപാട്. കഴിഞ്ഞ മാസം ദേശീയ സുരക്ഷ തന്ത്രം പ്രഖ്യാപിക്കവേ പാകിസ്താനെ അമേരിക്ക ഒറ്റപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് […]

ട്രംപിന്റെ പേരില്‍ ഇസ്രായേലില്‍ റെയില്‍വേ സ്റ്റേഷന്‍

ജെറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ചതിന് നന്ദിപ്രകടനമായി റെയില്‍വേ സ്റ്റേഷന് അമേരിക്കന്‍ പ്രസിഡന്റിന്റെ പേര് നല്‍കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നു. പാലസ്തീന്‍ ഭാവി തലസ്ഥാനമാക്കാന്‍ ആഗ്രഹിക്കുന്ന വെസ്റ്റേണ്‍ വാളിലെ റെയില്‍വേ സ്റ്റേഷനാണ് ട്രംപിന്റെ പേര് നല്‍കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നതെന്ന് ഗതാഗത മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ട്രംപിന്റെ ധൈര്യപൂര്‍വമുള്ളതും ചരിത്രപരവുമായി തീരുമാനത്തെ തുടര്‍ന്നാണ് പേര് മാറ്റുന്നതെന്ന് കാറ്റ്‌സ് പറയുന്നു. വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിഹിന്ദു.കോം

എച്ച് വണ്‍ബി വിസ ചട്ടമാറ്റത്തിന് ഒരുങ്ങി യു എസ് എ

എച്ച് വണ്‍ബി വിസയുള്ളവരുടെ ഭാര്യയെയോ ഭര്‍ത്താവിനെയോ അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ചട്ടത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി യു എസ് എ. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരടക്കമുള്ള ആയിരക്കണക്കിന് വിദേശ പൗരന്‍മാരെ ബാധിക്കുന്നതാണ് ഈ നീക്കം. ഐടി രംഗമാണ് ഏറ്റവും കൂടുതല്‍ എച്ച് വണ്‍ബി വിസ നല്‍കിയിരിക്കുന്നത്. മുന്‍ ഒബാമ ഭരണകൂടം 2015 മുതല്‍ എച്ച് വണ്‍ബി വിസയുള്ളവരുടെ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ എച്ച്-4 വിസയുപയോഗിച്ച് ജോലിചെയ്യാന്‍ അനുവദിച്ചിരുന്നതാണ്. ഇതില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് ട്രംപ് ഭരണകൂടം. വിശദമായ വായനക്ക് […]

ടൈം മാസികയുടെ ഈ വര്‍ഷത്തെ വ്യക്തിയായി മീ ടൂ ഹാഷ് ടാഗ് തെരഞ്ഞെടുക്കപ്പെട്ടു

മീ ടൂ ഹാഷ് ടാഗിനെ ഈ വര്‍ഷത്തെ വ്യക്തിയായി ടൈംസ് മാഗസിന്‍ തെരഞ്ഞെടുത്തു. തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറുന്ന പറഞ്ഞു കൊണ്ട് സ്ത്രീകള്‍ നടത്തിയ മുന്നേറ്റണായിരുന്നു മീ ടൂ ഹാഷ് ടാഗ് പ്രചാരണം. നിശബ്ദത ഭേദിച്ചവര്‍ എന്നാണ് ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് എഡ്വേര്‍ഡ് ഫെല്‍സെന്താല്‍ വിശേഷിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് സാമൂഹിക പ്രവര്‍ത്തകയായ ടരാന ബുര്‍കെ ആരംഭിച്ച മീ ടൂ പ്രചാരണം നേട്ടം […]

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി, രണ്ടുപേര്‍ അറസ്റ്റില്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി. പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ഇവരെ തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി ഭീകര വിരുദ്ധ കമാന്റ് അറസ്റ്റ് ചെയ്തത്. വടക്കേ ലണ്ടനിലെ നൈയ്മുര്‍ സഖറിയ റഹ്മാന്‍ (20), തെക്കു കിഴക്കന്‍ ബെര്‍മിങ്ഹാമിലെ മൊഹമ്മദ് അക്വിബ് ഇമ്രാന്‍ (21) എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഡൗണിങ് സ്ട്രീറ്റില്‍ ബോംബ് സ്‌ഫോടനം നടത്താനും മേയെ ആക്രമിക്കാനും കൊലപ്പെടുത്താനും ഇവര്‍ പദ്ധതിയിട്ടതായി പൊലീസ് പറയുന്നു. കഴിഞ്ഞ 12 മാസങ്ങള്‍ക്കിടയില്‍ ഒമ്പത് […]