ധവാനും രോഹിതും സചിന്‍-സേവാഗ് കൂട്ടുകെട്ടിനെ മറികടന്നു, ഇനി മുന്നില്‍ സചിനും ഗാംഗുലിയും

ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യയ്ക്കുവേണ്ടി ഓപ്പണിങ് കൂട്ടുകെട്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കൂട്ടൂകെട്ടുകളുടെ പട്ടികയില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും രണ്ടാം സ്ഥാനത്ത് എത്തി. സചിന്‍-സേവാഗ് കൂട്ടുകെട്ടിനെയാണ് ഇരുവരും മറികടന്നത്. ഇവരുടെ മുന്നില്‍ ഇനി സചിനും ഗാംഗുലിയും മാത്രം. വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ നാല് റണ്‍സ് എടുത്തപ്പോഴാണ് ഇരുവരും സചിനേയും സേവാഗിനേയും മറികടന്നത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് മൊത്തം 71 റണ്‍സ് എടുത്തു. കൂടാതെ ഇരുവരുടേയും […]

കോലിയുടെ സെഞ്ച്വറി പാഴായി, വിന്‍ഡീസിന് 43 റണ്‍സ് വിജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിലും ഇന്ത്യന്‍ ക്യാപ്റ്റന് സെഞ്ച്വറി. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത വീന്‍ഡീസ് ഉയര്‍ത്തിയ 284 റണ്‍സ് എന്ന ലക്ഷ്യം മറികടക്കാന്‍ പുകഴ്‌പെറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് ആയില്ല. 43 റണ്‍സ് അകലെ വീഴാനായിരുന്നു വിധി. പരമ്പരയിലാദ്യമായി ഇരുടീമുകളും മുന്നൂറ് റണ്‍സ് കടക്കാത്ത മത്സരത്തില്‍ വിന്‍ഡീസ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ് എടുത്തു. എന്നാല്‍ ഇന്ത്യ 47.4 ഓവറില്‍ 240 റണ്‍സിന് എല്ലാവരും പുറത്തായി. കോലി 119 […]

സ്‌കൂള്‍ ഫുട്‌ബോള്‍ താരങ്ങളെ കണ്ടെത്താന്‍ കിക്ക് ഓഫ് പദ്ധതിയുമായി കായിക വകുപ്പ്‌

ഫുട്‌ബോളിന്റെ പ്രതാപം വീണ്ടെടുക്കാൻ കായിക വകുപ്പിന്റെ ‘കിക്ക് ഓഫ്’ പദ്ധതി. കുട്ടികളില്‍നിന്ന് ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം ലഭ്യമാക്കുന്നതാണ് പദ്ധതി. ‘ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു പരിശീലനകേന്ദ്രമെങ്കിലും ഉണ്ടായിരിക്കും. ഒരു ജില്ലയില്‍ 25 പേര്‍ക്കാണ് പരിശീലനം. 18 കേന്ദ്രങ്ങളാണ് സംസ്ഥാനവ്യാപകമായി തുടങ്ങുക. ആദ്യഘട്ടത്തില്‍ എട്ടു സെന്ററുകളില്‍ പരിശീലനം ആരംഭിക്കും. 2007 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്കാണ് അവസരം. കോഴിക്കോട് കുറുവത്തൂര്‍ പായമ്പ്ര ജി.എച്ച്.എസ്.എസ്, കാസര്‍കോട് പടന്ന ജി.എഫ്.എച്ച്.എസ്.എസ്, തൃശൂര്‍ […]

ഐ ലീഗിന് തുടക്കം, അവസാന സീസണാകുമെന്ന് സൂചന

ഐ ലീഗിന്റെ മറ്റൊരു സീസണിന് കൂടെ തുടക്കമായി. എന്നാല്‍ ഈ സീസണില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യം, ഇത് അവസാന ഐ ലീഗ് സീസണ്‍ ആകുമോയെന്നാണ്. ഇന്ത്യയിലെ ഫുട്‌ബോളിനെ രക്ഷിക്കാനെന്ന പേരില്‍ ദേശീയ ലീഗിനെ ഐ ലീഗെന്ന് നാമകരണം നടത്തി ഇറക്കിയെങ്കിലും പുതിയ കുപ്പിയിലെ പഴയ വീഞ്ഞായി തന്നെ രാജ്യത്തിന്റെ പ്രാഥമിക ലീഗ് തുടര്‍ന്നു. പിന്നാലെ റിലയന്‍സിന്റെ പണക്കൊഴുപ്പിലേറി വന്ന ഐ എസ് എല്‍ കളം പിടിക്കുകയും ഐ ലീഗിനെ പിന്തള്ളുകയും ചെയ്തു. ഐ ലീഗും ഐ എസ് […]

കോലി റെക്കോര്‍ഡ് നേടി, വിന്‍ഡീസ് സമനിലയും

ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് ക്ലബിലെത്തി താരം എന്ന റെക്കോര്‍ഡ് ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാട് കോലി എഴുതിച്ചേര്‍ത്ത മത്സരത്തില്‍ വിന്‍ഡീസിന് വിജയത്തോട് തുല്യമായ സമനില. ഇന്ത്യ ഉയര്‍ത്തിയ 321 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് അവസാന പന്തില്‍ നേടിയ ബൗണ്ടറിയുടെ സഹായത്തോടെയാണ് എതിരാളിയെ സമനിലയില്‍ തളച്ചത്. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിനെ ഷായ് ഹോപ്പാണ് ബൗണ്ടറി കടത്തിയത്. ഹോപ്പിന്റെ അവിശ്വസനീയ പ്രകടനമാണ് വിന്‍ഡീസിന് സ്‌കോര്‍ തുല്യതയിലെത്തിക്കാന്‍ സഹായിച്ചതും. അദ്ദേഹം […]

ഏകദിനത്തിലും രക്ഷയില്ല, കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും വിന്‍ഡീസ് തോറ്റു, കോഹ്ലിക്കും രോഹിതിനും സെഞ്ച്വറി

മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന് ഇന്ത്യയിലെ തോല്‍വിയോഗം മാറുന്നില്ല. ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയതിന് പിന്നാലെ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ജയം ഇന്ത്യയ്‌ക്കൊപ്പം തന്നെ. ഇന്ത്യന്‍ ബൗളര്‍മാര്‍ അമ്പേ പരാജയപ്പെട്ടപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് എടുത്ത് വിജയ പ്രതീക്ഷയുമായി പന്തെറിയാനെത്തി. ഇന്ത്യ 42.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ശിഖര്‍ ധവാനെ രണ്ടാം ഓവറില്‍ സ്‌കോര്‍ […]

പെനാല്‍റ്റി മിസാക്കി മെസി, ചങ്കു തകര്‍ന്ന് ആരാധകര്‍, ട്രോളി കൊന്ന് ട്രോളന്‍മാര്‍

ദുര്‍ബലരായ ഐസ് ലന്‍ഡിന് എതിരെ ഗോളടിക്കാനാകാതെ മെസി. കിട്ടിയ പെനാല്‍റ്റി അവസരവും മിസാക്കി മെസി. ഒടുവില്‍ അര്‍ജന്റീനയും ഐസ് ലന്‍ഡും ഒരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. കിട്ടിയ അവസരം പാഴാക്കാതെ ട്രോളന്‍മാരും കളി തുടങ്ങി. അര്‍ജന്റീനയുടെ ഗോള്‍ പോസ്റ്റില്‍ ട്രോളടിച്ച് സോഷ്യല്‍ മീഡിയയും. തുടക്കം മുതല്‍ എതിരാളികളുടെ ഗോള്‍ വല ലക്ഷ്യമാക്കി നീങ്ങിയ അര്‍ജന്റീനയുടെ കളിക്കാരുടെ അധ്വാനത്തിന് പത്തൊന്‍പതാം മിനിട്ടില്‍ ഫലം കണ്ടും. സെര്‍ജിയോ അഗ്യൂറോയുടെ ബൂട്ടുകളില്‍ നിന്ന് പന്ത് ഐസ് ലന്‍ഡിന്റെ വലയിലേക്ക്. ഒരു ഗോളിന് […]

ക്രിക്കറ്റില്‍ വനിതകള്‍ക്ക് വേണ്ടത്ര പരിഗണനയില്ലായിരുന്നുവെന്ന് കേരള വനിത ടീം ക്യാപ്റ്റന്‍

ക്രിക്കറ്റില്‍ വനിതാ താരങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടിയിരുന്നില്ലെന്ന് കേരളത്തിനുവേണ്ടി ആദ്യമായി ഒരു ദേശീയ കിരീടം നേടിയ വനിതാ ടീം ക്യാപ്റ്റന്‍ എസ് സജ്‌ന. രണ്ട് മൂന്ന് വര്‍ഷം മുമ്പ് വരെ പുരുഷ ടീമിന് കിട്ടുന്ന ഒരു പരിഗണന വനിതകള്‍ക്ക് കിട്ടിയിരുന്നില്ലെന്ന് അവര്‍ പറയുന്നു്. ശരിക്കും പറഞ്ഞാല്‍ ലോകകപ്പില്‍ ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍ എത്തിയതോടെയാണ് വനിതാ ടീമുകള്‍ക്ക് ശ്രദ്ധ കിട്ടി തുടങ്ങുന്നത്. കെ.സി.എ നല്‍കുന്ന ക്യാമ്പുകളിലായാലും വനിതാ ടീമിന് വേണ്ടത്ര പരിഗണന കിട്ടാറുണ്ടായിരുന്നില്ല. ഒരു മാച്ചിന് മുമ്പ് […]

പന്തില്‍ കൃത്രിമത്വം: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് വാര്‍ണര്‍

പന്തില്‍ കൃത്രിമത്വം കാണിച്ചതിന് വിവാദത്തില്‍പ്പെട്ടിരിക്കുന്ന ഓസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. സണ്‍റൈസേഴ്‌സിന്റെ സിഇഒ കെ ഷണ്‍മുഖനാണ് വിവരം ട്വീറ്റ് ചെയ്തത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തിനിടെയിലാണ് വാര്‍ണറും മുന്‍ ക്യാപ്റ്റനായ സ്റ്റീവ് സ്മിത്തും ഓപ്പണറായ കാമറൂണ്‍ ബാന്‍ക്രോഫ്റ്റും പന്തില്‍ കൃത്രിമത്വം കാണിച്ചത്. മൂവരേയും ഓസ്‌ത്രേലിയയിലേക്ക് തിരിച്ചു അയച്ചിരുന്നു. നേരത്തെ സ്മിത്ത് ഓസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. വാര്‍ണര്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞു. സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സിന്റെ […]

249 കായിക താരങ്ങള്‍ക്ക് കേരളം ജോലി നല്‍കി, ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്തും

കുട്ടികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കായികക്ഷമതാ മിഷന്‍ ആരംഭിക്കുമെന്ന് കായിക വകുപ്പു മന്ത്രി ഏ സി മൊയ്തീന്‍ പറഞ്ഞു. 2024 ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ഓപ്പറേഷന്‍ ഒളിമ്പിയ പദ്ധതി ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. കുന്നംകുളം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂള്‍ കായിക സമുച്ചയ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സ സീത രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഓപ്പറേഷന്‍ ഒളിമ്പിയയുടെ ഭാഗമായി തെരഞ്ഞെടുത്ത 250 കുട്ടികള്‍ക്ക് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും. 2024 ല്‍ ഒളിമ്പിക്‌സില്‍ […]