പ്രിയങ്ക മോദിക്കെതിരെ മത്സരിച്ചാല്‍ വിജയിക്കുമോ

വാരണാസിയില്‍ മോദിയുടെ പ്രധാന എതിരാളി ആരാണ്. ഇന്ത്യ ഇന്ന് ഉറ്റു നോക്കുന്ന ചോദ്യമാണ്. കോണ്‍ഗ്രസില്‍ നിന്നും പ്രിയങ്ക ഗാന്ധി വദേര പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥിയായി വരുമോ അതോ പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ പ്രത്യേകം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമോയെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. പ്രിയങ്ക ഗാന്ധി മോദിക്കെതിരെ മത്സരിക്കുന്നത് കോണ്‍ഗ്രസിന് ഉത്തരേന്ത്യയില്‍ മുഴുവന്‍ സഹായമാകുമെന്നും ബിജെപിയെ ശക്തമായി ഗൗരവകരമായി തന്നെ നേരിടുന്നുവെന്ന ചിന്ത വ്യാപകമാക്കാനും സഹായിക്കും. ഇപ്പോള്‍ പ്രതിപക്ഷ ഐക്യനിര കൂട്ടിയണക്കാതെ കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത് തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. […]

തെക്കന്‍ തമിഴ്‌നാട്ടില്‍ ദിനകരന്‍ എഐഎഡിഎംകെയുടെ സാധ്യതകളെ അട്ടിമറിക്കും

എഐഎഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിത പിന്തുണ അവകാശപ്പെട്ടിരുന്ന മുക്കുലത്തോര്‍ സമുദായത്തെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതാവ് പനീര്‍ശെല്‍വം പ്രകോപിപ്പിച്ചത് വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. കല്ലാര്‍, മറവര്‍, അഗമുഡയാര്‍ എന്നീ മൂന്ന് വിഭാഗങ്ങളാണ് ഈ സമുദായത്തിന് കീഴിലുള്ളത്. കല്ലാര്‍ അംഗമായ പനീര്‍ശെല്‍വം മറവരെ കളിയാക്കിയതാണ് തിരിച്ചടിയാകുന്നത്. പാര്‍ട്ടിക്ക് നേരെയുണ്ടായിട്ടുള്ള രോഷം എതിരാളിയായ ദിനകരന്‍ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

രാഹുല്‍ ഗാന്ധിയെപ്പോലുള്ളവര്‍ സമൂഹത്തില്‍ വിഷം പരത്തുന്നു: ബിജെപി നേതാവ് ഉമ ഭാരതി

രാമ ക്ഷേത്ര വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കേണ്ട ചുമതല കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷത്തിന്റെ മേല്‍ ചാരി കേന്ദ്രമന്ത്രി ഉമാഭാരതി. പ്രതിപക്ഷം വൃത്തികെട്ടപങ്ക് കളിക്കുന്നുവെന്നും സമൂഹത്തില്‍ വിഷം വിതയ്്ക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ രാമജന്മഭൂമി വിഷയം കത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഉമാഭാരതി പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ആരോപിച്ചു. വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിപ്രിന്റ്.ഇന്‍

ലോകസഭ തെരഞ്ഞെടുപ്പ്: 2019 കോണ്‍ഗ്രസിന്റെ അജണ്ട; ഇന്ധന വില വര്‍ദ്ധനവ്, തൊഴില്‍, സ്ത്രീ സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം

രാജ്യം അതിവേഗം പൊതുതെരഞ്ഞെടുപ്പിനെ സമീപിച്ചു കൊണ്ടിരിക്കവേ, പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അജണ്ടയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു. അടുത്ത് നടക്കാന്‍ പോകുന്ന നിര്‍ണായകമായ നിയമസഭ തെരഞ്ഞെടുപ്പുകളെ കൂടി സ്വാധീനിക്കുന്ന തരത്തിലുള്ളതാണ് പാര്‍ട്ടിയുടെ അജണ്ട. രാജ്യത്ത് ഭരണകക്ഷിയായ ബിജെപി ഏറെ പ്രതിഷേധം നേരിട്ടു കൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസ് ശ്രദ്ധ കൊടുക്കുന്നുണ്ട്. ഇന്ധന വിലവര്‍ദ്ധനവ്, തൊഴിലില്ലായ്മ, പണപ്പെരുപ്പം, സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ എന്നിവയ്ക്ക് പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ പ്രാധാന്യം ലഭിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഒക്ടോബര്‍ […]

മോദിയുടെ നെഞ്ചളവ്‌ 56 ഇഞ്ചില്‍നിന്ന്‌ 50 ഇഞ്ചായി കുറഞ്ഞുവെന്ന് പരിഹസിച്ച് ശശി തരൂര്‍

മോദിയുടെ 56 ഇഞ്ച് 50 ഇഞ്ചായി കുറഞ്ഞുവെന്ന് പരിഹസിച്ച് ശശി തരൂര്‍. സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളെ മോദി തനിയെ കൈകാര്യം ചെയ്യുകയാണെന്നും തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ തരൂര്‍ പറഞ്ഞു. വിശദമായ ഇന്റര്‍വ്യൂ കാണാം.

ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ബംഗളുരു ഓഫീസില്‍ റെയ്ഡ്, കേന്ദ്രത്തിന്റെ പ്രതികാരമെന്ന് ആരോപണം

അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന് പിന്നാലെ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഓഫീസിലും കേന്ദ്ര സര്‍ക്കാരിന്റെ റെയ്ഡ്. രണ്ടാഴ്ചമുമ്പാണ് ഗ്രീന്‍പീസിന്റെ ബംഗളുരുവിലെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നത്. വ്യാഴാഴ്ച ആംനെസ്റ്റിയുടെ ബംഗളുരു ഓഫീസും റെയ്ഡ് ചെയ്തു. വിദേശ ഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് രണ്ട് വര്‍ഷം മുമ്പ് കേന്ദ്രം എന്‍ജിഒകള്‍ക്ക് എതിരെ ആരംഭിച്ച നടപടികളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ റെയ്ഡുകള്‍. ആംനെസ്റ്റിക്ക് വിദേശ ഫണ്ട് ലഭിക്കുന്നത് കേന്ദ്രം തടഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ആരോപണം ഈ നിരോധനത്തെ മറികടക്കുന്നതിന് […]

മതേതര ഇടതുപക്ഷക്കാരനായ സുഭാഷ് ചന്ദ്ര ബോസിനെ എന്തുകൊണ്ട് ബിജെപി വിഴുങ്ങാന്‍ ശ്രമിക്കുന്നു?

സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ 75-ാം വാര്‍ഷികമായിരുന്നു 2018 ഒക്ടോബര്‍ 21. അന്നേദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ദല്‍ഹിയിലെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ബോസിന്റെ തൊപ്പിയണിഞ്ഞ് മോദി നടത്തിയത് നാടകമെന്ന് വിമര്‍ശനവും ഉയര്‍ന്നു. സി ആര്‍ ദാസിന്റെ ശിഷ്യത്വത്തിലാണ് ബോസ് ബംഗാള്‍ രാഷ്ട്രീയത്തിലൂടെ ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയരുന്നത്. അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത് ഇടതുപക്ഷക്കാരനായും സോഷ്യലിസ്റ്റുമായിട്ടാണ്. വര്‍ഗ ബഹുജനങ്ങളുടെ പക്ഷത്തു നില്‍ക്കുന്ന തരത്തില്‍ കോണ്‍ഗ്രസിനെ പുതുക്കിയെടുക്കുന്നതിന് ഇടതുപക്ഷ വിപ്ലവം പാര്‍ട്ടിയില്‍ ഉണ്ടാകണമെന്ന് അദ്ദേഹം വിശ്വസിച്ചു. […]

സഖ്യകക്ഷികളുമായി സമവായമായില്ല, മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി തുടരും

ദല്‍ഹിയില്‍ നിന്നും എയര്‍ ആംബുലന്‍സില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ സംസ്ഥാനത്ത് എത്തിച്ച് ഒരു ആഴ്ച കഴിഞ്ഞിട്ടും രോഗബാധിതനായ പരീക്കര്‍ക്ക് പകരം ഒരാളെ കണ്ടെത്താന്‍ ബിജെപിക്ക് ആയില്ല. അതിനാല്‍ മുഖ്യമന്ത്രിയായി പരീക്കര്‍ തുടരുമെന്ന് പാര്‍ട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഭരണമുന്നണിയിലെ സഖ്യകക്ഷികള്‍ക്ക് എല്ലാവര്‍ക്കും സമ്മതനായ ഒരാളെ കണ്ടുപിടിക്കാന്‍ സാധിക്കാത്തതാണ് ഇപ്പോള്‍ ബിജെപി നേരിടുന്ന തലവേദന. സംസ്ഥാനത്ത് ഭരണമില്ലെന്ന് ചൂണ്ടിക്കാണിച്ച് ഗവര്‍ണറെ സമീപിച്ച കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ബിജെപി തിരിച്ചടിച്ചുവെങ്കിലും പാര്‍ട്ടിയുടെ പ്രതിസന്ധി തുടരുകയാണ്. രണ്ടു പേര്‍ കൂറുമാറിയപ്പോള്‍ […]

നാലായിരം കോടി ചെലഴിച്ചു, എങ്കിലും ഗംഗ മലിനം തന്നെ, കേന്ദ്രം ഇനി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത് 18,000 കോടി

ഗംഗ നദിയുടെ ശുചീകരണത്തിനായി വര്‍ഷങ്ങളോളം പോരാടിയിരുന്ന പ്രൊഫസര്‍ ജിഡി അഗര്‍വാള്‍ ഒക്ടോബര്‍ 11-ന് 112 ദിവസത്തെ നിരാഹാരത്തിനുശേഷം അന്തരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം മൂന്ന് കത്തുകള്‍ ഈ ആവശ്യം ഉന്നയിച്ച് എഴുതിയിരുന്നുവെങ്കിലും ഒന്നിന് പോലും മറുപടി ലഭിച്ചില്ല. 2014-നും 2018 ജൂണിനും ഇടയില്‍ നാലായിരം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചു എങ്കിലും ഗംഗ ഇപ്പോഴും മലിനം തന്നെ. നദിയുടെ പലഭാഗങ്ങളിലും മാലിന്യ തോത് പതിന്‍മടങ്ങ് വര്‍ദ്ധിക്കുകയും ചെയ്തു. 2015 മെയ് മാസത്തിലാണ് മോദി സര്‍ക്കാര്‍ ഏറെവിളംബരം ചെയ്ത് […]

ജമ്മുകശ്മീരില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ, ബിജെപി സഖ്യം വിട്ടു, മെഹബൂബ രാജിവച്ചു

ജമ്മുകശ്മീരില്‍ പിഡിപിയുമായുള്ള സഖ്യത്തില്‍ നിന്നും ബിജെപി പിന്‍മാറി. ഇതേതുടര്‍ന്ന് ന്യൂനപക്ഷ സര്‍ക്കാരായ മെഹബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. ബിജെപിയുടെ ദേശീയ സെക്രട്ടറി റാം മാധവ് ദല്‍ഹിയില്‍ വാര്‍ത്ത സമ്മേളനം നടത്തിയാണ് സഖ്യത്തില്‍ നിന്നും പിന്‍മാറുന്ന കാര്യം അറിയിച്ചത്. ജമ്മുകശ്മീരില്‍ സഖ്യത്തില്‍ തുടരുന്നതിന് ബിജെപിക്ക് കഴിയാതെ വന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണം ഗവര്‍ണര്‍ക്ക് കൈമാറാനുള്ള സമയമായെന്ന് റാം മാധവ് പറഞ്ഞു.  പിഡിപിക്ക് 28 ഉം ബിജെപിക്ക് 25 ഉം സീറ്റുകളാണുള്ളത്. കഠ്വ പീഡന സംഭവത്തില്‍ ബിജെപി കേസില്‍ […]