രാജന്‍ പട്ടിക മോദി പാര്‍ലമെന്ററി കമ്മിറ്റിക്ക് നല്‍കില്ല, വായ്പ തട്ടിപ്പുകാരുടെ വിവരങ്ങള്‍ ഒളിച്ചുവയ്ക്കാന്‍ ശ്രമം

മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ കിട്ടാക്കടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പാര്‍ലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ട രേഖകള്‍ നല്‍കാതെ മോദി സര്‍ക്കാര്‍. ബാങ്കുകളിലെ കിട്ടാക്കടങ്ങളെ കുറിച്ച് അന്വേഷിക്കുന്ന കമ്മിറ്റി സര്‍ക്കാരിനോട് ബാങ്കുകളില്‍ വായ്പ തിരിച്ചടയ്ക്കാത്ത വമ്പന്‍മാരുടെ പട്ടിക ആവശ്യപ്പെട്ടിരുന്നു. രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹം സര്‍ക്കാരിന് സമര്‍പ്പിച്ച തട്ടിപ്പുകാരുടെ പട്ടികയാണ് ജോഷി കമ്മിറ്റി ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും പ്രിയപ്പെട്ടവരായവരുടെ പേരുകള്‍ ഉണ്ടെന്ന് കരുതപ്പെടുന്ന പട്ടിക നല്‍കാന്‍ മോദിയും ധനകാര്യമന്ത്രി അരുണ്‍ […]

സുരേഷ് നമ്പത്ത് ദ ഹിന്ദുവിന്റെ പുതിയ എഡിറ്റര്‍

പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ദി ഹിന്ദുവിന്റെ പുതിയ എഡിറ്ററായി സുരേഷ് നമ്പത്തിനെ നിയമിച്ചു. തിങ്കളാഴ്ച ചേര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്. അടുത്തവര്‍ഷം മാര്‍ച്ച് ഒന്നിന് അദ്ദേഹം ഇപ്പോഴത്തെ എഡിറ്റര്‍ മുകുന്ദ് പത്മനാഭന്റെ പിന്‍ഗാമിയായി ചുമതലയേല്‍ക്കും. കഴിഞ്ഞ 22 വര്‍ഷങ്ങളായി സുരേഷ് 140 വയസ്സുള്ള ഹിന്ദുവില്‍ പ്രവര്‍ത്തിക്കുന്നു. 1996 ഒക്ടോബറില്‍ തമിഴ്‌നാട് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആയിട്ടാണ് അദ്ദേഹം ഹിന്ദുവില്‍ ചേരുന്നത്. 2006 ജൂലെ മുതല്‍ 2012 ഫെബ്രുവരി വരെ അദ്ദേഹം തമിഴ്‌നാട് ബ്യൂറോ […]

സിവില്‍ സര്‍വീസ് ലക്ഷ്യമിടുന്നവര്‍ക്ക് 26-ാം റാങ്കുകാരിക്ക് നല്‍കാനുള്ള നാല് പാഠങ്ങള്‍

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 26-ാം റാങ്ക് നേടിയ ബേപ്പൂരുകാരിയായ എസ് അഞ്ജലി ജോലിക്കൊപ്പം പഠനവും തുടര്‍ന്നാണ് പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുത്തത്. ജോലിയും പഠനവും ഒരുമിച്ചു പോകില്ലെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് അഞ്ജലിയുടെ വിജയം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മനസ്സില്‍ കയറിയ ആഗ്രഹം ഇപ്പോള്‍ അവര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. അവരുടെ വിജയത്തില്‍ നിന്നും സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പഠിക്കാനുള്ള നാല് പാഠങ്ങള്‍ ഇവയാണ്. ഉല്‍കണ്ഠതകളില്ലാതെ പഠിക്കുക സിവില്‍ സര്‍വീസിനുവേണ്ടി കാലങ്ങളായി 99.99 ശതമാനം പേരും പരിശീലനകേന്ദ്രങ്ങളെ ആശ്രയിക്കാറുണ്ട്. എന്നാല്‍ അഞ്ജലി […]

ദല്‍ഹി കേന്ദ്രീകരിച്ച് പുതിയ ന്യൂസ് പോര്‍ട്ടലുമായി ഏഷ്യാനെറ്റ്‌

ദല്‍ഹി കേന്ദ്രീകരിച്ച് പുതിയ ന്യൂസ് പോര്‍ട്ടലുമായി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക്. മുന്‍ മെയില്‍ടുഡേ മാനേജിങ് എഡിറ്ററായ അഭിജിത് മജൂംദാറിനെ എഡിറ്റര്‍ ഇന്‍ ചീഫായി നിയമിച്ചു. മെയ് ഒന്നിന് പുതിയ ജീവനക്കാരോട് ജോലിക്ക് കയറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വലതു രാഷ്ട്രീയ ഇടത്ത് നില്‍ക്കുന്ന വെബ്‌സൈറ്റ് ഇടത് രാഷ്ട്രീയത്തെ നേരിടുകയാണ് ലക്ഷ്യമിടുന്നതെന്നും ന്യൂസ്ലോണ്ടറി.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്രസര്‍ക്കാരിന് പ്രിയംകരനാണ് അഭിജിത് മജൂംദാര്‍. നേരത്തെ അദ്ദേഹത്തെ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പ്രസാര്‍ ഭാരതി ന്യൂസ് സര്‍വീസിന്റെ ചീഫ് […]

വ്യാജ സര്‍വകലാശാലകളുടെ ലിസ്റ്റ് യുജിസി പുറത്തുവിട്ടു, കേരളത്തിലുമുണ്ട് വ്യാജന്‍

രാജ്യത്തെമ്പാടും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കോളെജ് പ്രവേശനത്തിനായി ഒരുങ്ങവേ, യുജിസി വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തു വിട്ടു. 24 സ്വയം പ്രഖ്യാപിത സര്‍വകലാശാലകളുടെ പേര് വിവരങ്ങളാണ് യുജിസി പുറത്തുവിട്ടിരിക്കുന്നത്. അതില്‍ എട്ടെണ്ണവും പ്രവര്‍ത്തിക്കുന്നത് ദല്‍ഹിയിലാണ്. കേരളത്തിലുമുണ്ട് ഒരെണ്ണം. കിഷനറ്റത്തെ സെന്റ് ജോണ്‍സ് സര്‍വകലാശാല. വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ്18.കോം

മനുഷ്യ ശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി

മനുഷ്യ ശരീരത്തില്‍ പുതിയ അവയവം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മനുഷ്യന്റെ ഏറ്റവും വലിയ അവയവമാകുമിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ശരീരം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന കലകള്‍ക്ക് അകത്തും പുറത്തും നിറഞ്ഞു കിടക്കുന്ന ദ്രാവകം നിറഞ്ഞ ഇടമായ ഇന്റര്‍സ്റ്റീഷ്യത്തെയാണ് മനുഷ്യ ശരീരത്തിലെ 80-ാമത്തെ അവയവമായി കണ്ടെത്തിയിരിക്കുന്നത്. ശാസ്ത്ര മാസികയായ നേച്ചറിലാണ് പുതിയ കണ്ടെത്തല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഏകലവ്യ.കോം

മനുഷ്യര്‍ മാത്രമല്ല, ഉറുമ്പുകളും പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നുണ്ട്‌

മുറിവേറ്റവരെ സഹായിക്കുന്ന സ്വഭാവം ഈ ഭൂമിയില്‍ മനുഷ്യര്‍ക്ക് മാത്രമാണുള്ളതെന്നായിരുന്നു ഇത്രയും നാളത്തെ വിശ്വാസം. എന്നാല്‍ ഉറുമ്പുകള്‍ക്കും ഈ സ്വഭാവ ഗുണം ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. മറ്റാബെലെ ഉറുമ്പുകള്‍ക്കിടയില്‍ പരിക്കേറ്റ ഉറുമ്പുകളെ മറ്റുള്ളവര്‍ ശുശ്രൂഷിക്കുന്നുണ്ട്. ഈ ഉറുമ്പുകള്‍ ഏറ്റവും അപകടകരമായ ജീവിതം നയിക്കുന്നവരാണ്. ഒരു ദിവസം 200 മുതല്‍ 600 തവണ വരെ ഈ ഉറുമ്പുകളിലെ പട്ടാളക്കാര്‍ ചിതലുകളുടെ കൂടുകള്‍ ആക്രമിക്കും. ചിതലുകളെ കൂട്ടില്‍ നിന്നും വലിച്ചിറക്കി ആഹാരമാക്കാന്‍ സ്വന്തം കൂട്ടിലേക്ക് ഇവ പിടിച്ചു കൊണ്ടു പോകും. അതിനിടയില്‍ […]

ആള്‍ദൈവങ്ങള്‍ക്ക് അദ്ഭുതങ്ങള്‍ സാധിക്കുമെങ്കില്‍ എന്തിനാണ് ആശുപത്രികള്‍ സ്ഥാപിക്കുന്നത്?

ഇന്ന് വിശ്വാസം കച്ചവടത്തിനൊപ്പമാണ് ചേര്‍ത്ത് വച്ചിരിക്കുന്നതെന്ന് പ്രശസ്ത സിനിമ സംവിധായകന്‍ പ്രിയനന്ദന്‍ അഭിപ്രായപ്പെട്ടു. യോഗ പോലും കച്ചവടവത്കരിക്കപ്പെട്ടിരിക്കുന്നു. അതില്‍ ക്വാളിറ്റി, ക്വാണ്ടിറ്റി എന്നിവയ്ക്ക് ഒരു സ്ഥാനവുമില്ല. അത് പരിശോധിക്കപ്പെടുന്നില്ല. വിശ്വാസം അധികാരത്തിനുള്ള വഴി മാത്രമാണ്. വിശ്വാസത്തെ വോട്ടാക്കുകയാണ് പ്രധാനം. ഹിന്ദുവെന്ന് പറയുമ്പോള്‍ നാം ദളിതനെ പുറത്തു നിറുത്തും. അശാന്തനെന്താണ് ഹിന്ദുവല്ലേ, കുരീപ്പുഴ ഹിന്ദുവല്ലേ. വിശ്വാസത്തെക്കുറിച്ച് തുറന്ന് പറയുമ്പോള്‍ വെടിയൊച്ച നിങ്ങള്‍ക്കു പിന്നിലുണ്ടാകുമെന്നതാണ് വര്‍ത്തമാനകാല അനുഭവങ്ങള്‍. സാങ്കേതിക വിദ്യയും ശാസ്ത്രവും കാലത്തിനൊപ്പം അപ്‌ഡേറ്റ് ചെയ്യപ്പെട്ടു. പക്ഷേ വിശ്വാസത്തിന്റെ കാര്യത്തില്‍ […]

പ്രണയദിനാശംസകളുമായി തൃശൂര്‍ സിറ്റി പൊലീസ്‌

ഫെബ്രുവരി 14 പ്രണയദിനം. പ്രണയിതാക്കളുടെ ദിനമാണെങ്കിലും മോറല്‍ പൊലീസിങ്ങിന്റെ ദിനം കൂടിയാണ് ഫെബ്രുവരി 14. പൊലീസിന് തലവേദന സൃഷ്ടിക്കുന്ന ദിനം. ആണും പെണ്ണും ഒരുമിച്ചു നടന്നാല്‍ കമിതാക്കളാണെന്ന് ഉറപ്പിച്ച് പിടിച്ചു കെട്ടിക്കുമെന്നും തല്ലുമെന്നും എല്ലാം ഭീഷണിപ്പെടുത്തി പലവിധ സംഘടനകള്‍ രംഗത്തുണ്ട്. ആ ഒരു സാഹചര്യത്തില്‍ തൃശൂര്‍ സിറ്റി പൊലീസ് പ്രണയ ദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. പ്രണയിച്ചിട്ടുള്ളവരേയും പ്രണയിക്കുന്നവരേയും ഇനി പ്രണയിക്കാന്‍ പോകുന്നവരേയും അഭിസംബോധന ചെയ്തു കൊണ്ടാണ് സന്ദേശ വീഡിയോ ആരംഭിക്കുന്നത്. നിങ്ങള്‍ ബന്ധങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക അവരോട് […]

വ്യാജ വാര്‍ത്തയെ വിമര്‍ശിച്ചു, ഇന്ത്യാടുഡേ മാധ്യമ പ്രവര്‍ത്തകയെ പുറത്താക്കി

ടിവി അവതാരകരും എഡിറ്റര്‍മാരും വെറുപ്പ് വിതയ്ക്കുന്നതായ വ്യാജ വാര്‍ത്തകള്‍ക്ക് നേരെ മാധ്യമ മുതലാളിമാര്‍ കണ്ണടയ്ക്കുന്നുവെന്ന് വിമര്‍ശനം ട്വീറ്റ് ചെയ്തതിന് ദി ഇന്ത്യാ ടുഡേ ഗ്രൂപ്പ് മാധ്യമ പ്രവര്‍ത്തകയെ പുറത്താക്കി. ഗ്രൂപ്പിന്റെ കീഴിലുള്ള വിശകലനങ്ങളും അഭിപ്രായങ്ങളും പ്രസിദ്ധീകരിക്കുന്ന ഡെയ്‌ലിഒ എന്ന വെബ്‌സൈറ്റിന്റെ രാഷ്ട്രീയ എഡിറ്ററായ അങ്കുഷ്‌കാന്ത ചക്രവര്‍ത്തിയാണ് പുറത്തായത്. ട്വീറ്റ് ഡിലീറ്റ് ചെയ്യണമെന്ന് കമ്പനി അവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ വഴങ്ങിയില്ല. പ്രത്യേകിച്ച് ഏതെങ്കിലും ഒരു മാധ്യമ സ്ഥാപനത്തെ ലക്ഷ്യമിട്ടായിരുന്നില്ല തന്റെ ട്വീറ്റെന്ന് അങ്കുഷ്‌കാന്ത പറയുന്നു. മാധ്യമങ്ങളില്‍ സംഭവിക്കുന്ന […]