മലര്‍ മിസില്‍ നിന്നും അതിരനിലെ നിത്യയിലേക്ക്‌: സായ് പല്ലവി സംസാരിക്കുന്നു

പ്രേമം, കലി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മലര്‍ മിസ്സെന്ന് പേരെടുത്ത സായ് പല്ലവി. മലയാളത്തോട് പ്രിയക്കുറവ് കൊണ്ടെന്നുമല്ല അവര്‍ മൂന്ന് വര്‍ഷത്തെ ബ്രേക്ക് എടുത്തത്. തമിഴിലും തെലുഗുവിലും തിരക്കിലായിരുന്നു അവര്‍. അവിടെ നിന്നും സായ് പല്ലവിയെ കുറിച്ചുള്ള വാര്‍ത്തകള്‍ മലയാളത്തില്‍ വന്നിരുന്നതിനാല്‍ ആരാധകര്‍ക്ക് അവര്‍ ഇവിടം വിട്ടുപോയെന്ന ഫീലും ഉണ്ടായിരുന്നില്ല. ആദ്യ സിനിമയില്‍ നിന്നും അഭിനേത്രിയെന്ന നിലയില്‍ താന്‍ ഏറെ വളര്‍ന്നുവെന്ന് അവര്‍ ദിന്യൂസ്മിനിട്ട്.കോമിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ് […]

മമ്മൂട്ടിക്ക് പരോള്‍, പ്രേക്ഷകര്‍ക്ക് ജീവപര്യന്തം

ശരത് സന്ദിതിന്റെ സംവിധായക അരങ്ങേറ്റ ചിത്രമായ പരോളിന് മോശം റിവ്യൂ. മമ്മൂട്ടി കടുത്ത കമ്യൂണിസ്റ്റുകാരനായ എത്തുന്ന സിനിമ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്താണ് ചിത്രീകരിച്ചിരിക്കുന്നത്. ശക്തമായ സുരക്ഷയുള്ള ജയില്‍ സര്‍വര്‍ക്കും പ്രിയനായ മമ്മൂട്ടിയെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമയുടെ തുടക്കം. ആദ്യ പകുതിയില്‍ പരാജയപ്പെടുന്ന കഥ പറച്ചിലും മമ്മൂട്ടിയുടെ പ്രകടനവും രണ്ടാം പകുതിയില്‍ മെച്ചപ്പെടുന്നുണ്ട്. താരപ്രഭയുള്ള അഭിനേതാക്കള്‍ ഉണ്ടായിട്ടും എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങിപ്പോകുന്ന സംവിധായകനെയാണ് സിനിമയില്‍ കാണാനാകുന്നത്. വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിഇന്ത്യന്‍എക്‌സ്പ്രസ്.കോം

ഇന്ദ്രന്‍സിന് അവാര്‍ഡ് നല്‍കിയത് വീതം വയ്ക്കലോ? സനല്‍ കുമാര്‍ ശശിധരന് മറുപടി നല്‍കി വിസി അഭിലാഷ്‌

*ഇന്ദ്രൻസേട്ടന്റ ഈ നേട്ടത്തെ അങ്ങനെ ചെറുതാക്കണോ സനൽ കുമാർ ശശിധരൻ ?* പ്രിയപ്പെട്ട സനൽ കുമാർ ശശിധരൻ, കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിൽ താങ്കൾ ഇങ്ങനെ പറയുന്നു. “ഇന്ദ്രൻസിന് അവാർഡ് കൊടുത്തു. സത്യം പറഞ്ഞാൽ കഴിഞ്ഞ വർഷങ്ങളിലൊക്കെ അദ്ദേഹത്തിന് അർഹിക്കുന്ന അവാർഡായിരുന്നു. കൊടുക്കാതിരുന്നു. ഇത്തവണ അദ്ദേഹത്തേക്കാൾ നന്നായിട്ട് പെർഫോം ചെയ്ത ആളുകൾ ഉണ്ടായിരുന്നു. അവർക്കൊന്നും കൊടുക്കാതെ അദ്ദേഹത്തിന് അവാർഡ് കൊടുത്തു. അപ്പൊ അദ്ദേഹം കുറേക്കാലമായി തഴയപ്പെട്ടിരുന്ന ഒരു മനുഷ്യനാണ് എന്നൊരു തോന്നൽ […]

‘മോഹന്‍ലാല്‍’ സിനിമയ്ക്ക് എതിരെ കഥ മോഷണ ആരോപണം, കലവൂര്‍ രവികുമാര്‍ കോടതിയില്‍

മഞ്ജു വാര്യര്‍ നായികയായി എത്തുന്ന മോഹന്‍ലാല്‍ എന്ന സിനിമയ്ക്ക് എതിരെ കഥ മോഷണ ആരോപണവുമായി സംവിധായകന്‍ കലവൂര്‍ രവികുമാര്‍ കോടതിയില്‍. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ഈ സിനിമ നടന്‍ മോഹന്‍ലാലിന്റെ ആരാധികയായി ഒരു സ്ത്രീയുടെ കഥ പറയുന്നതാണ്. തന്റെ കഥയായ മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ് എന്നതിനെ അനുകരിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് കലവൂര്‍ പറയുന്നു. സിനിമ ചിത്രീകരണം തുടങ്ങും മുമ്പു തന്നെ ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നുവെന്നും മോഹന്‍ലാല്‍ കലവൂരിന്റെ കഥയുടെ പകര്‍പ്പാണെന്ന് ഫെഫ്ക കണ്ടെത്തുകയും ചെയ്തിരുന്നു. […]

ഫിലിം ഫെയര്‍ അവാര്‍ഡ് ഇവന്റില്‍ പെപ്പെ ആന്റണി വര്‍ഗീസിന് സംഭവിച്ചത്, ആന്റണിയെ രക്ഷിച്ചത് ടോവിനോ

മാസ് ലുക്കിലാണ് ഈ അടുത്ത സമയത്ത് ആന്റണി വര്‍ഗീസ് ഒരു അവാര്‍ഡ് നൈറ്റിന് എത്തിയത്. ആ ലുക്കിന് പിന്നിലൊരു സംഭവമുണ്ട്. അത് ആന്റണിയുടെ ഒരു ആഗ്രഹത്തിന്റെ ഭാഗമായി സംഭവിച്ചതാണ്. മുമ്പ് ഹൈദരാബാദില്‍ ഫിലിം ഫെയറിന്റെ അവാര്‍ഡിന് ആന്റണി പോയപ്പോള്‍ സിംപിളായ ഡ്രസ്സിട്ടിട്ടാണ് പോയത്. അവിടെ ചെന്നപ്പോള്‍ എല്ലാരെയും കണ്ട് ഞെട്ടിപ്പോയിയെന്ന് ആന്റണി പറയുന്നു. “കാരണം ഒരാള്‍ പോലും എന്നെ പോലെ വസ്ത്രം ധരിച്ച് വന്നിട്ടില്ല. പിന്നെ ടൊവിനോ തോമസ് ചേട്ടന്‍ അപ്പോള്‍ തന്നെ എന്നെ ഒരു മാളില്‍ […]

പുതുതലമുറ ഗായകര്‍ തമ്മില്‍ മത്സരമുണ്ടോ, സിതാര കൃഷ്ണകുമാര്‍ മറുപടി പറയുന്നു

പുതിയ തലമുറയിലെ ഗായകര്‍ തമ്മില്‍ മത്സരമില്ലെന്ന് കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമ പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയ സിതാര കൃഷ്ണകുമാര്‍ പറഞ്ഞു. അങ്ങനെ മത്സരമുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നും അഭിമുഖം.കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. മത്സരിക്കാനൊന്നും ആര്‍ക്കും സമയമില്ല. “എല്ലാവരും അവരവരുടെ ലോകത്ത് തിരക്കുകളിലാണ്. ഒരുപാട് പാട്ടുകാര്‍ പുതുതായി വരുന്നുണ്ട്. പഴയ ആള്‍ക്കാരുണ്ട്. ഞങ്ങളുടെ തലമുറയില്‍ പെട്ട ഒരുപാട് ആള്‍ക്കാരുണ്ട്. ഞാന്‍ എല്ലാരുമായിട്ടും നല്ല സൗഹൃദമാണ്. ഓരോരുത്തരുടെയും പാട്ടുകള്‍ ഹിറ്റാകുമ്പോള്‍ പരസ്പരം വിളിച്ച് അഭിനന്ദിക്കാറുണ്ട്.പിന്നെ എപ്പോഴും […]

ഇന്ദ്രന്‍സിന് മികച്ച നടന് അവാര്‍ഡ് നേടി കൊടുത്ത ആളൊരുക്കത്തിന്റെ പുതിയ ടീസറെത്തി

ഇന്ദ്രന്‍സിന് മികച്ച നടന് അവാര്‍ഡ് നേടി കൊടുത്ത ആളൊരുക്കത്തിന്റെ പുതിയ ടീസറെത്തി. ടീസര്‍ കാണാം.

ആളൊരുക്കത്തില്‍ പഴയ ഇന്ദ്രന്‍സിനെ കാണാന്‍ സാധിക്കില്ല: സംവിധായകന്‍ അഭിലാഷ്, അഭിമുഖം വായിക്കാം

ഇന്ദ്രന്‍സിനെ കുറിച്ചുള്ള പ്രേക്ഷകരുടെ മനസ്സിലുള്ള പ്രതിച്ഛായയെ മാറ്റുന്ന സിനിമയാണ് ആളൊരുക്കം. ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും ഗൗരവകരമായ വേഷങ്ങള്‍ അദ്ദേഹത്തിന് കൈകാര്യം ചെയ്യാനാകുമെന്ന് ആളൊരുക്കത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് ലഭിച്ച മികച്ചനടനുള്ള അവാര്‍ഡ് വ്യക്തമാക്കുന്നുണ്ട്. ആളൊരുക്കത്തില്‍ ഇന്ദ്രന്‍സിന്റെ അഭിനയത്തെ കുറിച്ച് സംവിധായകന്‍ വിസി അഭിലാഷിന് നൂറു നാവാണ്. “ഇന്ദ്രന്‍സേട്ടന്‍ ഒരു പഴയ ഓട്ടന്‍തുള്ളല്‍ കലാകാരനായാണ് അഭിനയിക്കുന്നത്. കലാമണ്ഡലത്തില്‍ നിന്നുള്ള കലാകാരന്മാരാണ് ചിത്രത്തിന് വേണ്ടി അദ്ദേഹത്തെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിച്ചത്. ഇന്ദ്രന്‍സേട്ടന്‍ തന്നെ ഈ വേഷം ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം തിരക്ക് പിടിച്ച് […]

കിം കിഡൂക്കിന് എതിരെ ലൈംഗിക പീഢനാരോപണം, ആരോപണം ഉന്നയിച്ചത് നടിമാര്‍

കിം കിഡൂക്കിന് എതിരെ ലൈംഗിക പീഢനാരോപണവുമായി നടിമാര്‍. ദക്ഷിണ കൊറിയന്‍ സംവിധായകനായ കിം കിഡൂക്ക് ലൈംഗികമായി പീഡിപ്പിച്ചെന്നും ബലാല്‍സംഗം ചെയ്തുവെന്നും ആരോപിച്ച് ഒന്നിലധികം നടിമാരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ അന്വേഷണാത്മക വാര്‍ത്ത പരിപാടിയായ പിഡി നോട്ട് ബുക്കിലാണ് ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. 2013-ല്‍ അദ്ദേഹത്തിന്റെ സിനിമയായ മോബിയസിന്റെ സെറ്റില്‍ വച്ച് കിം തന്റെ സമ്മതമില്ലാതെ ബലം പ്രയോഗിച്ച് ലൈംഗികമായി ഉപയോഗിച്ചുവെന്ന് 2017-ല്‍ ഒരു നടി ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് നടിയെ സിനിമയില്‍ നിന്നും മാറ്റിയിരുന്നു. നടിയെ ശാരീരികമായി ഉപദ്രവിച്ചതിന് […]