ഹീറോ ഡെസ്റ്റിനി 125 പുറത്തിറക്കി, വില 54,650 രൂപ

ഹീറോ മോട്ടോ കോര്‍പ് തങ്ങളുടെ ആദ്യത്തെ 125 സിസി സ്‌കൂട്ടര്‍ പുറത്തിറക്കി. ഹീറോ ഡെസ്റ്റിനി 125 എന്ന പേരിലെ സ്‌കൂട്ടറിന് വില തുടങ്ങുന്നത് 54,650 രൂപയിലാണ്. മൂന്ന് നാല് ആഴ്ചകള്‍ക്കകം വിതരണം തുടങ്ങും. ഓട്ടോമാറ്റിക് സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സംവിധാനവുമായി വിപണിയിലെത്തുന്ന ആദ്യ സ്‌കൂട്ടറാണ് ഡെസ്റ്റിനി. 125. 51 കിലോമീറ്ററാണ് ഹീറോ വാഗ്ദാനം ചെയ്യുന്ന മൈലേജ്. ജയ്പൂരിലെ ഗവേഷണ കേന്ദ്രത്തിലാണ് ഈ സ്‌കൂട്ടര്‍ പൂര്‍ണമായും വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഒറ്റനോട്ടത്തല്‍ ഹീറോ ഡ്യുവെറ്റ് 110 സിസിയെ ഓര്‍മ്മിപ്പിക്കും ഡെസ്റ്റിനി. എന്നാല്‍ വ്യത്യാസങ്ങള്‍ ഏറെയുണ്ട്. […]

മെയ്ഡ് ഇന്‍ ബ്രസീല്‍ റെനോ ക്വിഡ് ഇന്ത്യന്‍ നിര്‍മ്മിതത്തേക്കാള്‍ സുരക്ഷിതം

ലോകത്ത് ബ്രസീലിലും ഇന്ത്യയിലും മാത്രം നിര്‍മ്മിക്കുന്ന റെനോ ക്വിഡിന്റെ ബ്രസീലിലെ സുരക്ഷാ പരിശോധന ഫലം പുറത്തു വന്നു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ക്വിഡിനേക്കാള്‍ സുരക്ഷിതമാണ് ബ്രസീല്‍ നിര്‍മ്മിതമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ പൂജ്യം സ്‌കോര്‍ ചെയ്ത ക്വിഡ് മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ ബ്രസീലില്‍ മൂന്ന് നക്ഷത്രം സ്‌കോര്‍ ചെയ്തു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

യൂബറിന്റെ ബൈക്ക് ടാക്‌സിയുടെ ആദ്യ വനിതാ ഡ്രൈവറുടെ വിശേഷങ്ങള്‍

മൂന്നുമക്കളുടെ അമ്മ. ഒരു ചെറുമകന്‍. 52 വയസ്സുള്ള പരംജീത് കൗറിന്റെ കുടുംബ വിവരങ്ങളാണ് ഇത്. അവരിന്ന് പഞ്ചാബ് സര്‍ക്കാര്‍ യൂബറുമായി ചേര്‍ന്ന് ആരംഭിച്ച ബൈക്ക് ടാക്‌സി സേവനത്തിലെ ആദ്യ വനിത ഡ്രൈവറാണ്. തന്റെ ഉപഭോക്താക്കളെല്ലാം വളരെ പ്രോത്സാഹജനകമായിട്ടാണ് പ്രതികരിച്ചതെന്ന് അവര്‍ പറയുന്നു. വീട്ടുകാര്‍ നിരുത്സാഹപ്പെടുത്തിയെങ്കിലും കുടുംബത്തിലേക്കുള്ള വരുമാനത്തില്‍ ഒരു പങ്ക് തനിക്കും എത്തിക്കാനാകും എന്നതില്‍ അവര്‍ സന്തോഷിക്കുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക ഹിന്ദുസ്ഥാന്‍ടൈംസ്.

സംഗതി കൊള്ളാം, പക്ഷേ അത്രയ്ക്കങ്ങട് ആയോ: ഡാട്‌സണ്‍ റെഡി-ഗോ 1.0 ഫസ്റ്റ് ഡ്രൈവ് റിവ്യൂ

കഴിഞ്ഞ വര്‍ഷം 800 സിസി റെഡി ഗോ കാര്‍ ഡാട്‌സണ്‍ ആകര്‍ഷകമായ 2.38 ലക്ഷം രൂപയ്ക്കാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ വളരേയേറെ മത്സരം നടക്കുന്ന എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് രംഗത്ത് സ്വന്തമായി ഒരിടം ഉണ്ടാക്കിയെടുക്കാനും ഡാട്‌സണ് കഴിഞ്ഞു. സ്വാഭാവികമായും ഡാട്‌സണ്‍ ചിന്തിക്കുന്ന അടുത്ത ചുവട് റെഡി ഗോയുടെ പുതിയ വെര്‍ഷന്‍ ഇറക്കുകയെന്നതാണ്. അങ്ങനെ റെഡി ഗോ 1.0 പിറന്നു. ഈ വര്‍ഷം ജൂലൈ 26-ന് ഇന്ത്യന്‍ വിപണിയിലെത്തുന്ന ഈ കാറിന്റെ ഫസ്റ്റ് ഡ്രൈവ് അനുഭവം വായിക്കാന്‍ സന്ദര്‍ശിക്കുക: ന്യൂസ്18.കോം