News in its shortest

ശ്യാമപ്രസാദിന്റെ ഋതുവിലെ വേഷം ദുല്‍ഖര്‍ നിഷേധിച്ചോ?

2009-ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ വേഷം നിഷേധിച്ചതായി സൂചന. ഋതുവിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ആസിഫ് അലിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഇക്കാര്യം ദുല്‍ഖര്‍ സൂചന നല്‍കുന്നത്.

അന്നെനിക്ക് ധൈര്യം ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ നമ്മളൊരുമിച്ച് സിനിമയില്‍ തുടക്കം കുറിച്ചേനേയെന്ന് ദുല്‍ഖര്‍ കുറിക്കുന്നു. സ്ലീവാച്ചനിലെ അഭിനയം നന്നായിരുന്നുവെന്നും തങ്ങള്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സുഹൃത്തുക്കളാണെന്നും ദുല്‍ഖര്‍ പോസ്റ്റില്‍ പറയുന്നു.

2012-ല്‍ സെക്കന്റ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സിനിമയിലെത്തുന്നത്. ഋതുവില്‍ ആസിഫ് അലിക്കൊപ്പം നിഷാനും റിമ കല്ലിംഗലുമാണ് അഭിനയിച്ചത്.

Comments are closed.