ജനാധിപത്യത്തില്‍ പുരുഷാധിപത്യം: മുന്‍ എംപി ഭാര്‍ഗവി തങ്കപ്പന്‍

ഇവിടെ പുരുഷാധിപത്യമാണ് ജനാധിപത്യത്തിലെന്ന് സിപിഐ നേതാവും മുന്‍ എംപിയുമായ ഭാര്‍ഗവി തങ്കപ്പന്‍ അഭിപ്രായപ്പെട്ടു. ഒരു സ്ത്രീ മത്സരിക്കണം എന്ന് പറയുന്നത്, തീരുമാനിക്കുന്നത് ആരാണ്. അത് പുരുഷന്മാര്‍ ആണ്. സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ട കമ്മിറ്റികളിലും ഘടകങ്ങളിലുമൊക്കെ പുരുഷന്മാരാണ്. അവിടെയും സ്ത്രീക്ക് സ്ഥാനമില്ല. അത് മാറണം. കമ്മിറ്റികളിലും സ്ത്രീകളെ കൊണ്ടുവരണമെന്ന് അവര്‍ അഭിമുഖം.കോമിനോട് സംസാരിക്കവേ പറഞ്ഞു. എല്ലാ മേഖലകളിലും സ്ത്രീകള്‍ വരണം. ഇപ്പോ കേരളത്തില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. എന്നാല്‍ മുന്നിലേക്ക് വരുന്നവര്‍ കുറവാണ്. എല്ലാ മേഖലകളിലും ജനസംഖ്യാപരമായി സ്ത്രീകളെ കൊണ്ടുവരണം. സ്ത്രീകളോട് […]

എ പ്രദീപ് കുമാറിനെതിരെ യുഡിഎഫ് നടത്തുന്നത് വ്യക്തിഹത്യ: എല്‍ഡിഎഫ്

കോഴിക്കോട് :എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ പ്രദീപ് കുമാറിനെ വ്യക്തിഹത്യ നടത്തുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ പ്രസ്താവനയെ അപലപിക്കുന്നതായി എല്‍ഡിഎഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫ് പരാജയഭീതിയിലാണ്. എ പ്രദീപ്കുമാറിന്റെ സംശുദ്ധമായ പൊതുജീവിതം നന്നായറിയാവുന്ന കോഴിക്കോട്ടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ അവരുടെ കള്ള പ്രചരണത്തിന് സാധിക്കില്ല. ടിവി 9 ചാനല്‍ ഒളിക്യാമറയിലൂടെ പുറത്ത് വിട്ട ദൃശ്യങ്ങളിലൂടെ, യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മുഖം വികൃതമായി. ബിജെപിയുമായി വോട്ടു കച്ചവടവും എംപി ഫണ്ട് വിനിയോഗത്തിലെ വഴിവിട്ട പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ ചര്‍ച്ച […]

നവോത്ഥാനം യാഥാര്‍ത്ഥ്യമാക്കിയത് ഇച്ഛാശക്തിയുളള രാഷ്ട്രീയ നേതൃത്വം: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

നവോത്ഥാന സങ്കല്‍പ്പങ്ങളെ യാഥാര്‍ത്ഥ്യമാക്കിയത് രാഷ്ട്രീയ ഇച്ഛാശക്തിയാണെന്നും അതിനുദാഹരണമാണ് ഭൂപരിഷ്‌ക്കരണവും സാര്‍വ്വത്രിക വിദ്യാഭ്യാസവും നടപ്പിലാക്കിയ ആദ്യ കേരള മന്ത്രിസഭയെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. മാനവികത എന്ന ആശയമാണ് കേരളത്തില്‍ നടപ്പാക്കിയതെന്നും അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്ത് നവോത്ഥാനം, മാനവികത-ചരിത്രം, വര്‍ത്തമാനം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പോളവല്‍ക്കരണവും വര്‍ഗ്ഗീയതയും നവോത്ഥാന മൂല്യങ്ങളെ ഇല്ലാതാകുന്ന സന്ദര്‍ഭത്തിലാണ് നവ നവോത്ഥാനമെന്ന ആശയപരിസരം രൂപ്പെടുന്നത്. കേരളത്തില്‍ […]

പട്ടികവർഗ്ഗ ക്ഷേമം ലക്ഷ്യമിട്ട് വാഴച്ചാൽ മേഖലയിൽ കശുമാവിൻ തോട്ടങ്ങൾ നിർമിക്കും: മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ

വനം വകുപ്പിന്റെ സഹകരണത്തോടെ പട്ടികവർഗ്ഗ വിഭാഗക്കാരുടെ  ക്ഷേമത്തിനായി പ്ലന്റഷന്  കോർപറേഷൻ ഭൂമിയിൽ കശുമാവിൻ തൈകൾ റീ പ്ലാന്റ് ചെയ്യുമെന്ന് മത്സ്യ ബന്ധന, കശുവണ്ടി വ്യവസായം, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ  മേഴ്‌സികുട്ടിയമ്മ പറഞ്ഞു വാഴച്ചാൽ വനമേഖലയിൽ പട്ടികവർഗ്ഗ മത്സ്യ തൊഴിലാളികൾക്കുള്ള ക്ഷേമനിധി അംഗത്വ വിതരണവും ട്രൈബൽ ഹോസ്റ്റൽ അനുബന്ധ സൗകര്യങ്ങളുടെ ഉദ്‌ഘാടനവും  നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . കശുവണ്ടി കോര്പറേഷന് ഇതിനായി മികച്ചയിനം കശുമാവിൻ  തൈകൾ മെയ് അവസാനത്തോടെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു . […]

സാങ്കേതിക മികവില്‍ കേരള പോലീസ് മുന്നില്‍: മുഖ്യമന്ത്രി

സാങ്കേതിക മികവിലും ആശയവിനിമയ രംഗത്തും കേരള പോലീസ് ഏറെ മുന്നിലെത്തിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ ആംഡ് പോലീസ് ഒന്ന്, രണ്ട് ബറ്റാലിയനുകളില്‍ നിന്നും കേരള പോലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 766 റിക്രൂട്ട് പോലീസ്, സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പോലീസ് ആശയവിനിമയത്തിനായി രൂപപ്പെടുത്തിയ ഫെയ്‌സ് ബുക്ക് പേജില്‍ ഇതിനകം 840000 ലൈക്കുകള്‍ ലഭിച്ചു കഴിഞ്ഞു. തൊട്ടു […]

പ്രളയകാലത്ത് കേരളത്തിലെ മതേതര മനസ്സ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രളയകാലത്താണ് കേരളത്തിലെ മതേതര മനസ്സ് ഏറ്റവും കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയെ പുനര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ‘വീണ്ടെടുപ്പ്’ സാംസ്‌കാരിക പരിപാടികളുടെ പ്രാരംഭമായി ‘പ്രളയാക്ഷരങ്ങള്‍’ പുസ്തക പ്രകാശനവും സെമിനാര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായ മഹാപ്രളയത്തെ ഐക്യത്തോടെ നേരിട്ടത് നമുക്ക് നമ്മുടെ നാട് വിലപ്പെട്ടതാണ് എന്ന ബോധ്യത്തോടെയാണ്. ഇക്കാലത്ത് കേരളത്തിലെ ആരാധനാലയങ്ങള്‍ പോലും ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയത് മതനിരപേക്ഷതയ്ക്ക് വലിയൊരു മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. […]

മേയ് മാസത്തിനുള്ളില്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ കാത്ത്‌ലാബ് ഒരുക്കും

തൃശൂര്‍ ജനറല്‍ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ വച്ച് ഉന്നതതലയോഗം ചേര്‍ന്നു. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മേയ് മാസത്തിനുള്ളില്‍ ജനറല്‍ ആശുപത്രിയില്‍ കാത്ത്‌ലാബ് ഒരുക്കുമെന്ന് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 6 മാസത്തിനുള്ളില്‍ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി ഫണ്ട് ലഭ്യമാക്കും. ഒപി വെയ്റ്റിംഗ് റൂം, ബ്ലഡ് ബാങ്ക് സെപ്പറേഷന്‍, കാഷ്വാലിറ്റിയുടെ […]

അമിത് ഷായുടെ പ്രസ്താവന ഭരണഘടയ്ക്ക് എതിരെയുള്ളത് മുഖ്യമന്ത്രി

ബിജെപി പ്രസിഡന്റ് അമിത്ഷായുടെ കണ്ണൂരിലെ പ്രസ്താവന സംസ്ഥാന ഗവണ്‍മെന്റിിനെതിരെ എന്നതിനേക്കാള്‍ സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നടപ്പാക്കാനാകുന്ന വിധി മാത്രം കോടതി പറഞ്ഞാല്‍ മതി എന്ന അമിത്ഷായുടെ പ്രസ്താവന, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് നല്‍കുന്നത്. ആര്‍എസ്എസിന്റേയും സംഘപരിവാറിന്റേയും യഥാര്‍ത്ഥ ഉള്ളിലിരിപ്പു തന്നെയാണ് അമിത്ഷായുടെ പ്രസ്താവനയിലൂടെ പുറത്തുവന്നിട്ടുള്ളത്. സ്ത്രീ-പുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പുവരുത്തേണ്ടത് എന്നുള്ള വാദം, ജാതിയടിസ്ഥാനത്തിലുള്ള വിവേചനം നിര്‍ത്തലാക്കേണ്ടത് നിയമത്തിലൂടെയല്ല എന്ന വാദത്തിന്റേ മുന്നോടിയാണ്. സ്ത്രീയും പുരുഷനും […]

ബല്‍റാമിന് മാത്രമല്ല, സതീശനും മൗനം, ശബരിമല ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കില്ലെന്ന് സതീശന്‍

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങളെ കുറിച്ചും വിധിയെ കുറിച്ചും മൗനം തുടര്‍ന്ന് പാര്‍ട്ടിയുടെ മുന്‍ വൈസ് പ്രസിഡന്റ് കൂടെയായ വി ഡി സതീശന്‍ എംഎല്‍എ. എന്തിനുമേതിനും ഫേസ് ബുക്കിലൂടെ പ്രതികരിക്കുന്ന വിടി ബല്‍റാമും മൗനം തുടരുമ്പോള്‍ എന്തു കൊണ്ട് മൗനംപാലിക്കുന്നുവെന്ന് ഇവരാരും മിണ്ടുന്നില്ല. എന്നാല്‍ തിരുവനന്തപുരം എംപിയായ ശശി തരൂരാകട്ടെ എരിതീയില്‍ എണ്ണയൊഴിക്കാനില്ലെന്ന നിലപാടിലാണുള്ളത്. അഭിമുഖം.കോമുമായി സംസാരിക്കവേ ശബരിമല […]

പ്രകൃതി ദുരന്തത്തില്‍ വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ട പരിഹാരം വര്‍ദ്ധിപ്പിച്ചു

പ്രകൃതി ദുരന്തങ്ങളില്‍ വീടു തകര്‍ന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 75 ശതമാനവും അതിനുമേലേയും നാശമുണ്ടായ വീടുകളെ പൂര്‍ണ്ണമായി തകര്‍ന്ന വീടുകളായി കണക്കാക്കും. കേന്ദ്രസര്‍ക്കാരിന്‍റെ മാനദണ്ഡപ്രകാരം പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ക്ക് മലയോരപ്രദേശങ്ങളില്‍ 1,01,900 രൂപയും സമതലപ്രദേശങ്ങളില്‍ 95,100 രൂപയുമാണ് ദുരന്തപ്രതികരണനിധിയില്‍ നിന്നും നല്‍കുന്നത്. ഏതു മേഖലയിലായാലും മഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുളള വിഹിതം ചേര്‍ത്ത് മൊത്തം 4 ലക്ഷം രൂപ ഓരോ വീടിനും നല്‍കും. മലയോരപ്രദേശത്ത് 2,98,100 രൂപയും സമതലപ്രദേശത്ത് 3,04,900 […]