News in its shortest

അവസാന ഓവറില്‍ രണ്ട് വിക്കറ്റും ആറ് റണ്‍സും; ഇംഗ്ലണ്ടിന് ഒരു റണ്‍സ് തോല്‍വി

ബാറ്റിങ് പിച്ചില്‍ എതിരാളികളെ പൊരുതാവുന്ന സ്‌കോറില്‍ ബൗളര്‍മാര്‍ പിടിച്ച് കെട്ടുന്നു. ബാറ്റ്‌സ്മാന്‍മാര്‍ മത്സരം ഒരു റണ്‍സിന് തോല്‍ക്കുന്നു. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലെ ഒന്നാം ടി20 മത്സരത്തിന്റെ ചുരുക്കമിതാണ്.

ദക്ഷിണാഫ്രിക്കയുടെ എട്ട് വിക്കറ്റിന് 177 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് അവസാന പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് വേണമായിരുന്നു. എന്നാല്‍ ആദില്‍ റാഷിദിന് ഒരു റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. അന്തിമ ഓവറില്‍ ഏഴ് റണ്‍സാണ് വേണ്ടിയിരുന്നു. ലുങ്കി എന്‍ജിഡിയുടെ മികച്ച ഓവറിന് മുന്നില്‍ ഇംഗ്ലണ്ടിന്റെ ലക്ഷ്യം പിഴച്ചു. ടോം കുറാന്റേയും മൊയീന്‍ അലിയുടേയും വിക്കറ്റുകള്‍ ഈ ഓവറില്‍ വീഴുകയും ചെയ്തു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ബിബിസി.കോം

Comments are closed.