News in its shortest

റഗ്ബിയിലെ ആഷസായ കല്‍ക്കട്ട കപ്പില്‍ ഇന്ത്യയ്‌ക്കെന്ത് കാര്യം?

ഇന്ത്യയില്‍ റഗ്ബി ഫുട്‌ബോളിന് വലിയ വേരോട്ടമില്ല. പക്ഷേ, റഗ്ബിയില്‍ നടക്കുന്ന ഒരു പ്രമുഖ ടൂര്‍ണമെന്റില്‍ നല്‍കുന്ന കപ്പ് കല്‍ക്കട്ട നഗരത്തിന്റെ പേരിലാണ്.

കല്‍ക്കട്ട കപ്പിന്റെ തുടക്കം ഇന്ത്യയില്‍ നിന്നായിരുന്നുവെങ്കിലും ഇപ്പോള്‍ ഇന്ത്യയ്ക്ക് ഒരു പങ്കും ഇതിലില്ല. ക്രിക്കറ്റില്‍ ഇംഗ്ലണ്ടും ഓസ്‌ത്രേലിയയും തമ്മില്‍ ആഷസ് കപ്പിന് പോരടിക്കുന്നത് പോലെ റഗ്ബിയില്‍ ഇംഗ്ലണ്ടും ഓസ്‌ത്രേലിയയും തമ്മില്‍ എല്ലാ വര്‍ഷവും പോരാടുന്നു.

കല്‍ക്കട്ട കപ്പിനുവേണ്ടിയുള്ള ആദ്യ മത്സരം നടന്നത് 1879-ല്‍ കല്‍ക്കട്ടയിലാണ്. ഇതുവരെ 71 തവണ ഇംഗ്ലണ്ടും 40 തവണ സ്‌കോട്ട്‌ലന്റും കപ്പ് കൈവശം വച്ചു.

ഇന്ത്യാക്കാര്‍ നിര്‍മ്മിച്ച ട്രോഫിയുടെ മൂന്ന് പിടികള്‍ രാജവെമ്പാലകളാണ്. ട്രോഫിയുടെ മുകളില്‍ ഒരാനയും നില്‍ക്കുന്നു.

ADVT: KAS online coaching visit: www.ekalawya.com

1872-ലെ ക്രിസ്മസ് ദിനത്തിലാണ് ഇംഗ്ലണ്ടിന്റേയും സ്‌കോട്ട്‌ലന്റിന്റേയും 20 കളിക്കാര്‍ വീതം കല്‍ക്കട്ടയില്‍ റഗ്ബി ഫുട്‌ബോള്‍ മത്സരം കളിച്ചത്. ക്രിക്കറ്റിനേയും മറ്റും പോലെ റഗ്ബിക്ക് ഇന്ത്യയില്‍ വേരൂന്നാന്‍ പറ്റാതിരുന്നത് അത് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ചേര്‍ന്ന കളിയായിരുന്നില്ല എന്നത് കൊണ്ടാണ്.

ഒരാഴ്ചയ്ക്കുശേഷം വീണ്ടും മത്സരം നടത്തി. റഗ്ബി പ്രേമികള്‍ എല്ലാം ചേര്‍ന്ന് 1873 ജനുവരിയില്‍ കല്‍ക്കട്ട ഫുട്‌ബോള്‍ ക്ലബ് ആരംഭിച്ചു. 1874-ല്‍ ഈ ക്ലബ് റഗ്ബി ഫുട്‌ബോള്‍ യൂണിയനില്‍ ചേര്‍ന്നു.

ആദ്യ വര്‍ഷം ക്ലബിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടന്നു. പിന്നീട് ക്ലബിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായി. കാരണം, ക്ലബില്‍ ഉണ്ടായിരുന്ന സൗജന്യ ബാര്‍ നിര്‍ത്തലാക്കിയതാണ്. അതോടെ അംഗത്വത്തില്‍ ഇടിവുണ്ടായി.

വളവും ഒടിവുമില്ലാത്ത അഭിമുഖങ്ങള്‍ വായിക്കുന്നതിന് സന്ദര്‍ശിക്കുക: അഭിമുഖം.കോം

എങ്കിലും ക്ലബിന്റെ പേര് ശാശ്വതമായി നിലനിര്‍ത്തണമെന്ന് അംഗങ്ങള്‍ ആഗ്രഹിച്ചു. അവര്‍ ക്ലബിന്റെ പേരില്‍ ബാങ്കിലുണ്ടായിരുന്ന പണം പിന്‍വലിച്ചു. എല്ലാം വെള്ളി രൂപകളായിരുന്നു. അത് ഉരുക്കി കപ്പ് നിര്‍മ്മിച്ച് 1978-ല്‍ ഇംഗ്ലണ്ടിലെ റഗ്ബി ഫുട്‌ബോള്‍ യൂണിയന് നല്‍കി. ഒരു ആവശ്യമായിരുന്നു ക്ലബുകാര്‍ മുന്നോട്ട് വച്ചത്. എല്ലാ വര്‍ഷവും കപ്പിനുവേണ്ടി മത്സരം സംഘടിപ്പിക്കണം.

45 സെന്റിമീറ്റര്‍ ഉയരമാണ് കപ്പിനുള്ളത്.

Comments are closed.