News in its shortest

ഏക മകന്‍ പൗരോഹിത്യവഴിയില്‍, വിഷാദ രോഗിയായി ദാവൂദ് ഇബ്രാഹിം

പിടികിട്ടാപുള്ളിയായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഹോളിവുഡ് സിനിമയായ ഗോഡ് ഫാദറിലെ മൈക്കേല്‍ കോര്‍ലിയോണിന്റെ സമാന അവസ്ഥയിലൂടെ കടന്നു പോകുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ ഏറ്റവും ശക്തനായ അധോലോക നായകനായ മൈക്കേലിന്റെ മകന്‍ ആന്റണി കുടുംബ ബിസിനസില്‍ താല്‍പര്യം പ്രകടിപ്പിക്കാതെ അതുപേക്ഷിച്ച് പോകുന്നുണ്ട്. ദാവൂദിന്റെ മകനാകട്ടെ പൗരോഹിത്യത്തിന്റെ വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് ദാവൂദിനെ വിഷാദ രോഗത്തിലേക്ക് തള്ളിവിട്ടുവെന്ന് വാര്‍ത്തകള്‍.

ദാവൂദിന് മൂന്ന് മക്കളുണ്ട്. രണ്ട് പെണ്‍മക്കളും ഒരു മകനും. ഇളയ മകനായ മൊയിന്‍ നവാസ് ഡി കസ്‌കര്‍ (31) ആണ് അധോലോക വഴികള്‍ ത്യജിച്ച് ദൈവ വഴിയില്‍ നടക്കുന്നതെന്നും ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ ഇബ്രാഹിം കസ്‌കര്‍ താനെ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ബിസിനസ് മാനേജ്‌മെന്റ് ബിരുദധാരിയാണ് മൊയിന്‍. ദാവൂദിന്റെ മൂത്തമകളായ മെഹ്‌റൂഫിനെ വിവാഹം ചെയ്തിരിക്കുന്നത് പാകിസ്താന്‍ ക്രിക്കറ്റ് താരമായ ജാവേദ് മിയാന്‍ദാദിന്റെ മകനാണ്. രണ്ടാമത്തെ മകള്‍ യുഎസിലെ ബിസിനസുകാരന്റെ മകനേയും. മൊയിന്‍ കറാച്ചിയിലെ ധനാഢ്യനായ ബിസിനസുകാരന്റെ മകളെ വിവാഹം ചെയ്തിട്ടുണ്ട്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.