News in its shortest

നാരായണ മൂര്‍ത്തിയുടെ മരുമകന്‍ ബ്രിട്ടന്റെ ധനകാര്യമന്ത്രി

ഇന്‍ഫോസിസ് സ്ഥാപകനായ റിഷി സുനകിനെ ബ്രിട്ടന്റെ ചാന്‍സലര്‍ ഓഫ് എക്‌സ്‌ചെക്കര്‍ ആയി നിയമിച്ചു. ഇന്ത്യയിലെ ധനകാര്യമന്ത്രിയ്ക്ക് തതുല്യ സ്ഥാനമാണിത്.

യോര്‍ക്ക്ഷയറിലെ റിച്ച്‌മോണ്ടില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. ചുമതലയേല്‍ക്കുന്നതോടെ അദ്ദേഹം ബ്രിട്ടീഷ് മന്ത്രിസഭയിലെ രണ്ടാമനായി മാറും. മറ്റൊരു ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറിയാണ്.

കഴിഞ്ഞ ദിവസം ധനമന്ത്രി സാജിദ് ജാവിദ് രാജി വച്ചതിനെ തുടര്‍ന്നാണ് റിഷിയ്ക്ക് അവസരം ലഭിച്ചത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ തീരുമാനം എലിസബത്ത് രാജ്ഞി അംഗീകരിച്ചു.

ബ്രിട്ടന്റെ രാഷ്ട്രീയ സാമ്പത്തിക അവസ്ഥകള്‍ കലുഷിതമായ അവസ്ഥയിലാണ് റിഷി ചുമതലയേല്‍ക്കുന്നത്. ജനുവരി 31-ന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പിന്‍മാറിയിരുന്നു.

Comments are closed.