News in its shortest

കൈയില്‍ കഥയുള്ള എല്‍ദോമാരെ സിനിമ വിളിക്കുന്നു

മനസ്സില്‍ സിനിമാ മോഹങ്ങളും കൈയില്‍ കഥയുമുണ്ടോ. എങ്ങനെ സിനിമയില്‍ എത്തണം എന്ന് അറിയില്ലേ. എങ്കില്‍ സ്‌ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവല്‍ നിങ്ങള്‍ക്കുള്ളതാണ്. കൊച്ചിയിലെ നിയോ ഫിലിം സ്‌കൂളാണ് കഥ കേള്‍ക്കലിന്റെ രണ്ടാം സീസണുമായി വരുന്നത്.

യുവ എഴുത്തുകാരേയും സിനിമ ലോകത്തെ പ്രമുഖരേയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള പരിപാടിയാണിത്. ആദ്യ സീസണിലെ കഥകേള്‍ക്കല്‍ 2016 സെപ്തംബര്‍ മൂന്നിന് കൊച്ചിയിലെ താജ് ഗേറ്റ് വേ ഹോട്ടലില്‍ നടന്നു.

347 അപേക്ഷകരില്‍ നിന്ന് 15 പേരെ തെരഞ്ഞെടുത്തു. അവര്‍ 15 നിര്‍മ്മാതാക്കള്‍ക്കും 15 സംവിധായകര്‍ക്കും മുന്നില്‍ കഥ പറഞ്ഞു.

ഈ അവസരം വീണ്ടുമെത്തുകയാണ്. അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 30 ആണ്. വിശദമായ വായനക്കും അപേക്ഷിക്കുന്നതിനും സന്ദര്‍ശിക്കുക: നിയോഫിലിംസ്‌കൂള്‍.ഇന്‍

Comments are closed.