News in its shortest

തൊഴിലാളി സമരങ്ങളെ അവഗണിക്കുന്ന മാധ്യമ പ്രവര്‍ത്തകരേ ഓര്‍ക്കുക, നിങ്ങളും തൊഴിലാളികളാണ്‌

നവംബര്‍ 9 മുതല്‍ 11 വരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അനവധി ദേശീയ തൊഴിലാളി സംഘടനകള്‍ പാര്‍ലമെന്റിന് മുന്നില്‍ ത്രിദിന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് തൊഴിലാളികള്‍ പ്രകടനങ്ങളില്‍ പങ്കെടുക്കുകയും കേന്ദ്ര സര്‍ക്കാരിന് എതിരായ ദേഷ്യവും അതൃപ്തിയും പ്രകടിപ്പിച്ചു. അനേകായിരങ്ങള്‍ പങ്കെടുത്ത സമരം ആയിരുന്നിട്ടു കൂടി മാധ്യമങ്ങള്‍ അതിനെ അവഗണിച്ചു.

ഏറ്റവും കൂടുതല്‍ തൊഴിലാളി വിരുദ്ധ നടപടികള്‍ നേരിടുന്ന രംഗമാണ് മാധ്യമ പ്രവര്‍ത്തനം. എന്നിട്ടു കൂടി ഈ തൊഴിലാളി സമരത്തെ അവര്‍ അവഗണിച്ചു.

മാധ്യമ രംഗത്ത് വര്‍ദ്ധിച്ചു വരുന്ന കച്ചവടത്തിന്റേയും രാഷ്ട്രീയത്തിന്റേയും സ്വാധീനം അതിന്റെ വിശ്വാസ്യതയെ ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്നു. ഈ സ്വാധീനം തൊഴിലാളികളുടേയും കര്‍ഷകരുടേയും പ്രശ്‌നങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാറി നില്‍ക്കുന്നതിലേക്കും പ്രശ്‌നങ്ങളെ അവഗണിക്കുന്നതിലേക്കും മാധ്യമങ്ങളെ നയിക്കുകയാണ്.

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി തൊഴില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക ദിവയര്‍.ഇന്‍

Comments are closed.