News in its shortest

ഡോക്ടര്‍മാര്‍ക്ക് പഴേപോലെ വിലയില്ല; ഡോക്ടറേക്കാള്‍ കൂടുതല്‍ ശമ്പളം നഴ്‌സിന്

സ്വകാര്യമേഖലയില്‍ ലക്ഷക്കണക്കിന് രൂപവാങ്ങുന്ന ഡോക്ടര്‍മാരുണ്ട്. സ്വകാര്യമേഖലയിലെ ഈ ആകര്‍ഷണം മൂലം സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യാന്‍ പലരും വിമുഖത കാണിക്കാറുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഈ പ്രവണതയ്ക്ക് അന്ത്യമാകുകയാണോ? ആണെന്ന സൂചനയാണ് കോലാപ്പൂരിലെ ആപ്പിള്‍ സരസ്വതി മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്നും വരുന്നത്.

ഈ ആശുപത്രിയിലേക്ക് പുതിയ മെഡിക്കല്‍ ഓഫീസര്‍മാരേയും നഴ്‌സിങ് സൂപ്പര്‍വൈസറേയും സ്റ്റാഫ് നഴ്‌സുമാരേയും ആവശ്യമുണ്ട്. ഈ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായുള്ള പരസ്യവും ആശുപത്രി നല്‍കി.

പരസ്യത്തില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വാഗ്ദാനം ചെയ്യുന്ന ശമ്പളം കണ്ട് ആരോഗ്യമേഖല ഞെട്ടിയിരിക്കുകാണ്. ലക്ഷങ്ങളൊന്നുമല്ല വാഗ്ദാനം. സ്റ്റാഫ് നഴ്‌സിന് എംബിബിസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ് പാസായ ഡോക്ടര്‍മാരേക്കാള്‍ കൂടുതല്‍ ശമ്പളം നല്‍കുന്നു.

ആശുപത്രിയില്‍ ഡോക്ടര്‍മാരേക്കാള്‍ കൂടുതല്‍ നഴ്‌സുമാര്‍ ജോലി ചെയ്യുന്നുവെന്നും അതിനാല്‍ അവര്‍ക്ക് കൂടുതല്‍ ശമ്പളം വേണമെന്നുമുള്ള വാദം മാറ്റിനിര്‍ത്താം. ഇക്കാലമെല്ലാം ഡോക്ടര്‍മാര്‍ക്ക് മികച്ച ശമ്പളമാണ് ആശുപത്രികള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ നിന്നും ധാരാളം പേര്‍ പഠിച്ച് ഡോക്ടര്‍മാരായി പുറത്തിറങ്ങുന്നത് മറ്റേതൊരു രംഗത്തെയും പോലെ ആരോഗ്യ രംഗത്തെയും ശമ്പള രീതികളെ ബാധിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് അര്‍ത്ഥം.

തുടക്കക്കാരായ ഡോക്ടര്‍ക്ക് മാസം 7000 രൂപ മുതല്‍ 8000 രൂപ വരെയും അനുഭവ പരിചയം കൂടിയവര്‍ക്ക് 10000 രൂപയ്ക്ക് മുകളിലും ശമ്പളം നല്‍കുമെന്നാണ് ആപ്പിള്‍ സരസ്വതി മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയുടെ വാഗ്ദാനം. അതേസമയം, തുടക്കക്കാരായ നഴ്‌സിന് 8000 രൂപ മുതല്‍ 9000 രൂപ വരെയാണ് പ്രതിമാസ ശമ്പളം. അനുഭവ പരിചയം കൂടിയവര്‍ക്ക് 12000 മുതല്‍ 14000 രൂപ വരെയും ലഭിക്കും.

ഈ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതിന് കീഴില്‍ വരുന്ന കമന്റുകളില്‍ നിന്നും വ്യക്തമാകുന്നത് കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്നാണ്. ഡോക്ടര്‍മാര്‍ക്ക് പഴേപോലെ വിലയില്ല.

ഡോക്ടര്‍മാര്‍ക്ക് പഴേപോലെ വിലയില്ല; ഡോക്ടറേക്കാള്‍ കൂടുതല്‍ ശമ്പളം നഴ്‌സിന്

80%
Awesome
  • Design