News in its shortest

യുഎസ് ഉപരോധം: വ്യാപാര യുദ്ധമെന്ന് റഷ്യ

അമേരിക്ക കഴിഞ്ഞ ദിവസം റഷ്യയുടെമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പൂര്‍ണതോതിലുള്ള വ്യാപാര യുദ്ധത്തിന് സമാനമാണെന്ന് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ് പറഞ്ഞു. ഉപരോധത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കഴിവില്ലായ്മയെയാണ്. 2016-ലെ യുഎസ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്താന്‍ റഷ്യ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. കൂടാതെ ഉക്രയിനിലെ ഇടപെടലുകളും കാരണമായി. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ബിബിസി

Comments are closed.