News in its shortest

കേന്ദ്രം ആരോഗ്യമേഖലയില്‍ ചെലവഴിക്കുന്നത് കുറഞ്ഞു; സ്വകാര്യആശുപത്രികളുടെ വരുമാനം കുതിച്ചുയര്‍ന്നു

കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ ചെലവഴിക്കുന്ന പണത്തിന്റെ തോത് കുറഞ്ഞു. ഇതേ തുടര്‍ന്ന് അവസരം മുതലെടുത്ത് പണമിറക്കിയ സ്വകാര്യമേഖലയിലെ ആശുപത്രികള്‍ക്ക് ചാകര. സ്വകാര്യ ആശുപത്രികളുടെ വരുമാനത്തില്‍ വന്‍വര്‍ദ്ധനവുണ്ടായിയെന്ന് കണക്കുകള്‍ കാണിക്കുന്നു. ജനങ്ങള്‍ക്ക് സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ വലിയ തുകകള്‍ ചെലവഴിക്കേണ്ടി വരുന്നുവെന്നതിന് തെളിവാണിത്. വിപണിയിലധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയില്‍ വിശ്വസിക്കുന്നുവെങ്കിലും മിക്ക രാജ്യങ്ങളും പൊതുജനാരോഗ്യത്തെ സ്വകാര്യമേഖലയുടെ കനിവിനായി വിട്ടു കൊടുക്കാറില്ല. എന്നാല്‍ ഇന്ത്യയില്‍ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്‌ക്രോള്‍

Comments are closed.