News in its shortest

ഓഖി ചുഴലിക്കാറ്റ്: ദുരന്ത നിവാരണ അതോറിറ്റിയെ സര്‍ക്കാര്‍ പരിഷ്‌കരിക്കും

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ പൊളിച്ചു പണിയാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത് കനത്ത നാശം വിതച്ച പശ്ചാത്തലത്തിലാണ് അതോറിറ്റിയെ പരിഷ്‌കരിക്കുന്നത്.

കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് അതോറിറ്റിയെ അഴിച്ചു പണിയുക. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴത്തെ അതോറിറ്റിക്ക് പരിചയമില്ലാത്തതാണ് നേരിടുന്ന പ്രശ്‌നം.

അതിനാല്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ വിദഗ്ധരായവരെ അതോറിറ്റിയില്‍ ഉള്‍പ്പെടുത്തും.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍.കോം

Comments are closed.