News in its shortest

ശശി കപൂറിനെ ശശി തരൂരാക്കി ടൈംസ് നൗ, മാപ്പ് പറഞ്ഞ് തടിയൂരി

പ്രമുഖ ബോളിവുഡ് താരം ശശി കപൂറിന്റെ മരണം ആരാധകരെ ദുഖത്തിലാഴ്ത്തിയിരിക്കുന്ന സമയത്ത് കപൂറിനെ ശശി തരൂരാക്കി ടൈംസ് നൗ ചാനല്‍. ശശി തരൂരിന്റെ നിര്യാണത്തില്‍ സംവിധായകന്‍ മധുര്‍ ഭണ്ഡാക്കര്‍ ഓര്‍മ്മിക്കുന്നുവെന്ന് ടൈംസ് നൗ ട്വീറ്റ് ചെയ്തു. സമാന്തര സിനിമയെ മുന്‍നിരയിലെത്തിച്ച നിര്‍മ്മാതാവായിരുന്നു ശശി തരൂരെന്ന് ഭണ്ഡാക്കര്‍ അനുസ്മരിച്ചുവെന്നായിരുന്നു ടൈംസ് നൗവിന്റെ ട്വീറ്റ്.

ഇതേതുടര്‍ന്ന് തരൂരിന്റെ ഓഫീസിലേക്ക് അനുശോചനം അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങളുടെ പ്രവാഹമാണ് ഉണ്ടായത്. ഇത് ചൂണ്ടിക്കാണിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു.

തുടര്‍ന്ന് ടൈംസ് നൗ മാപ്പ് അപേക്ഷ ട്വീറ്റ് ചെയ്തു. ദുഖകരമായ നിമിഷത്തില്‍ പുഞ്ചിരി വിടര്‍ത്താന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുവെന്നും തെറ്റുകള്‍ പറ്റാമെന്നും പ്രശ്‌നമില്ലെന്നും പറഞ്ഞു ശശി തരൂരും ട്വീറ്റ് ചെയ്തു.

Comments are closed.