News in its shortest

യോര്‍ക്കര്‍ വീരന്‍ ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലിടം നേടുന്ന നാലാമത്തെ മലയാളിയായി പേസ് ബൗളര്‍ ബേസില്‍ തമ്പി. ശ്രീലങ്കയ്ക്ക് എതിരായ ട്വി-ട്വന്റി ടീമിലാണ് ബേസില്‍ ഇടം നേടിയത്.

കഴിഞ്ഞ ഐപിഎല്ലില്‍ എമര്‍ജിംഗ് താരമായി തെരഞ്ഞെടുക്കപ്പെട്ട ബേസില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് വീരന്‍ ക്രിസ് ഗെയിലിനെ യോര്‍ക്കറില്‍ വീഴ്ത്തിയത് ക്രിക്കറ്റ് ലോകം എറെ വാഴ്ത്തിയിരുന്നു.

ബംഗളുരു സൂപ്പര്‍ കിംഗ്‌സിന്റെ താരമായ ബേസിലിന് ഇപ്പോള്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി നടത്തിയ മിന്നും പ്രകടനമാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. പന്ത് കൊണ്ട് മാത്രമല്ല ബാറ്റ് കൊണ്ടും ബേസില്‍ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.

ഭാവിയുടെ താരമായി ഓസ്‌ത്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത് ബേസിലിനെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മാതൃഭൂമി.കോം

Comments are closed.