News in its shortest

ശരദ് യാദവിന്റെ രാജ്യസഭ അംഗത്വം റദ്ദാക്കി

ബീഹാറിലെ മഹാസഖ്യം ഇല്ലായ്മ ചെയ്തശേഷം ബിജെപിയുമായി കൂട്ടുകൂടാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തെ എതിര്‍ത്ത ശരദ് യാദവിനെ രാജ്യസഭയില്‍ നിന്നും അയോഗ്യനാക്കി.

ജെഡിയു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ നിന്നും ഉടനടി യാദവിനെ പുറത്താക്കിയത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെപ്പെട്ടുവെന്ന് ആരോപിച്ച്‌ മറ്റൊരു അംഗമായ അലി അന്‍വറിനേയും പുറത്താക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള മറ്റൊരു അംഗമായ എംപി വീരേന്ദ്രകുമാറിന്റെ അംഗത്വവും തുലാസിലാണ്.

ആര്‍ജെഡിയും കോണ്‍ഗ്രസുമായുള്ള മഹാസഖ്യം തകര്‍ന്നശേഷം ശരദ് യാദവ് നിതീഷ് കുമാറിനെ അധികാരമോഹിയെന്നും ബീഹാറിലെ ജനവിധിയെ വഞ്ചിച്ചുവെന്നും ആരോപിച്ചിരുന്നു. കൂടാതെ ലാലു യാദവുമായി ചേര്‍ന്ന് ബിജെപി വിരുദ്ധ റാലിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

പാര്‍ലമെന്റില്‍ ബിജെപിക്ക് എതിരെ നില്‍ക്കുന്ന 17 പാര്‍ട്ടികളുടെ കൂട്ടായ്മയോട് കൂറു പുലര്‍ത്തുമെന്നും 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും യാദവ് പറഞ്ഞു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.