രാഷ്ട്രീയക്കാര്‍ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നുവെന്ന് രാംദേവ്‌

രാഷ്ട്രീയക്കാര്‍ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നുവെന്ന് വ്യവസായിയും യോഗ ഗുരുവുമായ രാംദേവ്. മതനേതാക്കന്‍മാരേയും രാംദേവ് വെറുതെ വിട്ടില്ല. അവരും രാജ്യത്തെ വിഭജിക്കുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. രാജ്യസ്‌നേഹത്തെ കുറിച്ച് ചിന്തിക്കാതെ ജനം ജാതിയിലേക്കും മതത്തിലേക്കും ചായുന്നു. രാജ്യത്തെ ഒരുമിച്ചു നിര്‍ത്താന്‍ എല്ലാ മതനേതാക്കളോടും ആഹ്വാനം ചെയ്തുവെങ്കിലും ആരും തന്റെ വാക്കുകള്‍ ഗൗരവമായി എടുത്തില്ല. ഇന്ന് ജാതീയത രാജ്യത്ത് പ്രബലമാകുന്നുവെന്നും എല്ലാവരും മതനേതാക്കളാണ് തങ്ങളെന്ന് ചിന്തിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതിക്ക് എതിരെ അണ്ണാ ഹസ്സാരെയുടെ […]

അഞ്ച് തെരഞ്ഞെടുപ്പുകള്‍: 2017-ല്‍ ബിജെപി പിരിച്ചെടുത്തത് 1214 കോടി രൂപ

2017-ല്‍ നടന്ന അഞ്ചു നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഏഴ് ദേശീയ പാര്‍ട്ടികളും 16 പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് പിരിച്ചെടുത്തത് 1,503.21 കോടി രൂപ. ഈ തുകയില്‍ സിംഹഭാഗവും എത്തിയത് ബിജെപിയുടെ കൈകകളില്‍. 1,214.46 കോടി രൂപ. അതായത് 92.4 ശതമാനം തുക. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അഞ്ചു തെരഞ്ഞെടുപ്പുകളിലുമായി 23 പാര്‍ട്ടികളുമായി ചെലവഴിച്ചത് 494.36 കോടി രൂപയാണ്. […]

രാജ്യം സുരക്ഷിതമാക്കാന്‍ ബിജെപി രഥ യാത്ര നടത്തുന്നു

ജമ്മുകശ്മീരില്‍ ഭീകരാക്രമണങ്ങളില്‍ സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രഥയാത്ര ഉദ്ഘാടനത്തിരക്കില്‍. പാകിസ്താനും ചൈനയുമായുള്ള അതിര്‍ത്തി തകര്‍ക്കങ്ങളും പാരമ്യതയിലാണ്. രാജ്യത്തെ അക്രമികളില്‍ നിന്ന് രക്ഷിക്കുന്നതിന് ബിജെപി നടത്തുന്ന രഥയാത്രയാണ് രാജ് നാഥ് സിംഗ് ഉദ്ഘാടനം ചെയ്തത്. ബിജെപി എംപിയായ മഹേഷ് ഗിരിയാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. രാജ്യത്തിന് അകത്തും പുറത്തും ഇന്ത്യയെ അപകടപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നതിനാലാണ് രഥയാത്രയെന്ന് ഗിരി വിശദീകരിച്ചു. അതിര്‍ത്തി പ്രദേശങ്ങളായ വാഗ, കാര്‍ഗില്‍, ഡോക്ലാം തുടങ്ങിയ സ്ഥലങ്ങളിലും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്തുന്ന രഥയാത്ര […]

വസ്തുതാ പരിശോധന: നരേന്ദ്രമോദിയാണോ ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ യാത്രികന്‍?

ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിനിലെ ആദ്യത്തെ യാത്രികന്‍ നരേന്ദ്രമോദിയാണെന്ന് മോദിയുടെ വെബ്‌സൈറ്റ്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിന്റെ കലാശക്കൊട്ടിന് മോദി അഹമ്മദാബാദില്‍ സബര്‍മതി നദിയിലെ ധരോയ് അണക്കെട്ടില്‍ സീപ്ലെയിനില്‍ ഇറങ്ങിയ സംഭവത്തെയാണ് മോദിയുടെ വെബ്‌സൈറ്റ് ഇന്ത്യയിലെ ആദ്യത്തെ സംഭവമെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ബിജെപി നേതാക്കന്‍മാരും മറ്റും ഈ അവകാശവാദത്തെ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ അവകാശവാദം ശരിയാണോ. അല്ലയെന്നാണ് ഉത്തരം. 2010-ല്‍ ഇന്ത്യയില്‍ ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ പവന്‍ ഹന്‍സും ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ഭരണകൂടവും […]

പശുവിനെ കടത്തിയെന്ന് ആരോപിച്ച് രാജസ്ഥാന്‍ പൊലീസ് മുസ്ലിം യുവാവിനെ വെടിവച്ചു കൊന്നു

പശുവിനെ കടത്തിയെന്ന് ആരോപിച്ച് രാജസ്ഥാന്‍ പൊലീസ് മുസ്ലിം യുവാവിനെ വെടിവച്ചു കൊന്നു. പശുവിന്റെ പേരില്‍ മുസ്ലിങ്ങളേയും ദളിതരേയും ആക്രമിക്കുന്ന ജനക്കൂട്ട മനോഭാവം പൊലീസിലേക്കും പകര്‍ന്നിരിക്കുന്നുവെന്നതാണ് ഈ സംഭവം തെളിയിക്കുന്നത്. മേവാത്ത് ജില്ലയിലെ സലഹേരി ഗ്രാമത്തിലാണ് ട്രക്ക് ഡ്രൈവറായ തലീം ഹുസൈന്‍ എന്ന 22 വയസ്സുകാരനെ പൊലീസ് വെടിവച്ചു കൊന്നത്. പശുവിനെ കടത്തുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ ട്രക്കില്‍ നിന്നും വെടിയുതിര്‍ത്തുവെന്നും ഇതേതുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ തലീം കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുമ്പ് ഗുജറാത്തില്‍ നരേന്ദ്രമോദി […]

ഭൂരിപക്ഷ ഏകാധിപത്യം വിഴുങ്ങിയ ഗുജറാത്തില്‍ രക്ഷയില്ലാതെ ആദിവാസികളും ദളിതരും മുസ്ലിങ്ങളും

ഇന്ത്യന്‍ ഭരണഘടനയില്‍ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. എന്നാല്‍ 22 വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരല്ല. നിയമത്തിന് മുന്നില്‍ മേല്‍ജാതിക്കാരായ ഹിന്ദുവിന് ലഭിക്കുന്ന പരിഗണന മുസ്ലിമിനോ ആദിവാസിക്കോ ദളിതനോ ലഭിക്കില്ല. ഹിന്ദു വര്‍ഗീയത ഏറ്റവും അധികം ബാധിക്കപ്പെട്ട ഒന്നാണ് ഗുജറാത്തിലെ പൊലീസ്. ഒരു മുന്‍ ജഡ്ജി ഇതേക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. അദ്ദേഹം സര്‍വീസിലുണ്ടായിരുന്നപ്പോള്‍ ഏകദേശം എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു കൊലപാതക കേസില്‍ കൃത്യമായി അന്വേഷണം നടത്തി […]

ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ പതിനഞ്ചുകാരിയെ ബലാല്‍സംഗം ചെയ്തശേഷം മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ദേവല്‍ ഗ്രാമത്തില്‍ പതിനഞ്ച്‌ വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തശേഷം മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. ബലാല്‍സംഗത്തിന് ഇരയാകുന്നതിനിടെ സഹായം അഭ്യര്‍ത്ഥിച്ച് നിലവിളിച്ചതോടെയാണ് അക്രമികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചത്. എണ്‍പതു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. സര്‍വേശ് സെന്‍, ശുഭം യാദവ് എന്നിവരാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഇരയായ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് ഇവര്‍ അതിക്രമിച്ചു കയറി അക്രമം പ്രവര്‍ത്തിച്ചത്. സര്‍വേശ് സെന്നിനെ പൊലീസ് […]

മോദി സര്‍ക്കാര്‍ 2014 മുതല്‍ പരസ്യങ്ങള്‍ക്കുവേണ്ടി മാത്രം ചെലവഴിച്ചത് 3,755 കോടി രൂപ

അധികാരത്തിലെത്തി മൂന്നര വര്‍ഷത്തിനിടെ നരേന്ദ്രമോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി മാത്രം ചെലവഴിക്കുന്നത് 3,755 കോടി രൂപ. 2014 ഏപ്രില്‍ മുതല്‍ 2017 വരെയുള്ള കണക്കാണിത്. ലോകസഭ തെരഞ്ഞെടുപ്പിന് ഇനി ഒന്നര വര്‍ഷം മാത്രം അവശേഷിക്കവേ ഈ വകയില്‍ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക കുതിച്ചുയരാനാണ് സാധ്യത. ദൃശ്യ, അച്ചടി മാധ്യമങ്ങള്‍ക്ക് പുറമേ റോഡുവശങ്ങളിലും മറ്റും പരസ്യങ്ങള്‍ വയ്ക്കുന്നതിനും പണം ഉപയോഗിച്ചുവെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തില്‍ നിന്നും ലഭിച്ച വിവരാവകാശ മറുപടിയില്‍ പറയുന്നു. ഗ്രേറ്റര്‍ നോയിഡയിലെ സാമൂഹിക […]

യുപി തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പകുതിയോളം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച പണം നഷ്ടമായി

യുപി തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടിയെന്ന അവകാശ വാദങ്ങള്‍ പൊളിയുന്നു. പകുതിയോളം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച പണം നഷ്ടമായിയെന്ന് പുതിയ കണക്കുകള്‍ പുറത്തു വന്നു. യുപിയിലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയെന്നായിരുന്നു മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തതും ബിജെപി പ്രചരിപ്പിച്ചതും. ഖൊരഖ് പൂരില്‍ കുട്ടികള്‍ കൂട്ടത്തോടെ മരിച്ചതും പശുവിന്റെ പേരിലെ അക്രമങ്ങളും ഉണ്ടായിട്ടും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകാത്തത്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിജയമായിട്ടാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിയത്. എന്നാല്‍ ബിജെപി […]

ഗുജറാത്തില്‍ നോട്ട ബട്ടണ്‍ ബിജെപിക്ക് ഭീഷണിയാകും

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടിങ് യന്ത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നോട്ട (ഇവരാരുമല്ല) എന്ന ബട്ടണ്‍ ധാരാളം വോട്ടര്‍മാര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍. ജി എസ് ടിയുടെ പേരില്‍ ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന ചില ജാതി സംഘടനകളും ചെറുകിട ഇടത്തരം സംരംഭകരും നോട്ട ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. എന്നാല്‍ നോട്ട കാലുവാരുമെന്ന അഭിപ്രായത്തെ ബിജെപി തള്ളിക്കളയുകയാണ്. ബിജെപിയുടെ നയങ്ങളെ ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന് തെളിവാണ് യുപിയിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയമെന്ന നിലപാടിലാണ് അവര്‍. 2012-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നോട്ട വോട്ടിങ് […]