News in its shortest

ഗുജറാത്ത് അഭിപ്രായ സര്‍വേ: കോണ്‍ഗ്രസ് വോട്ടു വിഹിതത്തില്‍ കുതിച്ചുചാട്ടം

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നതായി പുതിയ അഭിപ്രായ സര്‍വേ പുറത്തു വന്നു. എങ്കിലും സി എസ് ഡി എസും ലോക്‌നീതിയും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ നവംബറില്‍ കോണ്‍ഗ്രസിന്റെ വോട്ടു വിഹിതം 29 ശതമാനത്തില്‍ നിന്ന് 43 ആയി കുതിച്ചുയര്‍ന്നിട്ടുണ്ട്.

ബിജെപിക്ക് എതിരെ ശക്തമായ ജനവികാരമാണ് നിലനില്‍ക്കുന്നത്. 20 വര്‍ഷത്തിലേറെ അധികാരത്തില്‍ ഇരുന്നതിന്റെ ഭരണവിരുദ്ധ വികാരവും നോട്ടുനിരോധനത്തിന്റേയും ജി എസ് ടിയുടേയും കടുത്ത ആഘാതങ്ങളും പാട്ടിദാര്‍, ഒബിസി, ദളിത് നേതാക്കന്‍മാര്‍ ബിജെപിക്ക് എതിരെ സമരം നടത്തുന്നതും എല്ലാം നിലനില്‍ക്കുന്നുണ്ടെങ്കിലും സര്‍വേ ബിജെപിയുടെ തോല്‍വി പ്രവചിക്കുന്നില്ല.

സംസ്ഥാനം കണ്ട ഏറ്റവും വാശിയേറിയ പോരാട്ടമാണ് നടക്കുന്നതെന്ന് സര്‍വേ പറയുന്നു. ഒരു ഫോട്ടോഫിനിഷിലേക്കാണ് തെരഞ്ഞെടുപ്പ് നീങ്ങുന്നത്.

ഓഗസ്തുമായി താരതമ്യപ്പെടുത്തുമ്പോള്‍ നവംബറില്‍ 16 ശതമാനത്തോളം ജനപിന്തുണ ബിജെപിക്ക് നഷ്ടമായിട്ടുണ്ട്. 14 ശതമാനം കോണ്‍ഗ്രസിന് വര്‍ദ്ധനവും ലഭിച്ചു. 43 ശതമാനം വോട്ടു വിഹിതമാണ് സര്‍വേയില്‍ ഇരുപാര്‍ട്ടികള്‍ക്കും ലഭിച്ചിട്ടുള്ളത്. നേരത്തെ ഇന്ത്യടുഡേയും ടൈംസ് നൗവും നടത്തിയ സര്‍വേകളില്‍ ബിജെപിയുടെ വിജയമാണ് പ്രവചിക്കുന്നത്.

സംസ്ഥാനം കോണ്‍ഗ്രസിന്റെ അത്ഭുതകരമായ തിരിച്ചുവരവിനാണ് സാക്ഷ്യം വരുന്നത്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.