News in its shortest

സ്ത്രീകള്‍ക്കുനേരെ നീളുന്ന കരങ്ങള്‍ പിടിച്ചുകെട്ടും: മുഖ്യമന്ത്രി

സ്ത്രീകള്‍ക്കു നേരേയുള്ള അക്രമങ്ങള്‍ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ന്യൂദല്‍ഹിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് എം വിന്‍സന്റ് എംഎല്‍എയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ത്രീത്വത്തിനുനേരെ നീളുന്ന കരങ്ങള്‍ ഏത് പ്രബലന്റേതായാലും പിടിച്ചു കെട്ടാനും നിയമത്തിനു മുന്നിലെത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കാനും സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നടിക്കെതിരായ അക്രമത്തിനും എംഎല്‍എയുടെ പീഡനം കാരണം വീട്ടമ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തിലും സിനിമാ താരം ദിലീപിനേയും എംഎല്‍എയേയും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത് സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചിരിക്കുന്ന സമയത്താണ് മുഖ്യമന്ത്രി പ്രതികരണവുമായി എത്തിയത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക:മാതൃഭൂമി

Comments are closed.