News in its shortest

പുതിയ വിജിലന്‍സ് സംഘം തോമസ് ചാണ്ടിക്കെതിരായ കേസ് അന്വേഷിക്കും

മുന്‍ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് പുതിയ വിജിലന്‍സ് സംഘം അന്വേഷിക്കും. ചാണ്ടിയുടെ ഭൂമി കൈയേറ്റം അന്വേഷിക്കാന്‍ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്. നേരത്തെ കോട്ടയം യൂണിറ്റായിരുന്നു അന്വേഷിച്ചിരുന്നത്. ഈ സംഘത്തിലെ ആരും പുതിയ സംഘത്തിലില്ല. ഈ സംഘമാണ് കൈയേറ്റം നടത്തിയതിന് ചാണ്ടിക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്.

ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ടും ആദ്യ വിജിലന്‍സ് സംഘവും സമാനമായ റിപ്പോര്‍ട്ടുകളായിരുന്നു സമര്‍പ്പിച്ചിരുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍.കോം

Comments are closed.