News in its shortest

ചോദ്യം ഇഷ്ടപ്പെട്ടില്ല, മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് കോഹ്ലി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ 135 റണ്‍സിന്റെ തോല്‍വി വഴങ്ങി പരമ്പര നഷ്ടമായതിനുശേഷം പത്രസമ്മേളനത്തിന് എത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിയന്ത്രണംവിട്ടു. ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കോഹ്ലി പൊട്ടിത്തെറിച്ചു.

സെഞ്ചൂറിയനില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കളത്തില്‍ ഇറക്കാമായിരുന്ന ഏറ്റവും മികച്ച ടീമിതാണോയെന്ന ചോദ്യമാണ് കോഹ്ലിയെ രോഷാകുലനാക്കിയത്. ഏതാണ് ഏറ്റവും മികച്ച പതിനൊന്നു പേരെന്ന് കോഹ്ലി ചോദ്യം ഉന്നയിച്ച റിപ്പോര്‍ട്ടറോട് തിരികെ ചോദിച്ചു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക എന്‍ഡിടിവി.കോം

Comments are closed.