News in its shortest

2017-ലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം വിരാട് കോഹ്ലിക്ക്‌

2017-ലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക്. തുടര്‍ച്ചയായി രണ്ടാം തവണയാണ് കോഹ്ലി ഈ പുരസ്‌കാരം നേടുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരം നേടിയ വിരാട് കോഹ്ലിയെ ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനവും തേടിയെത്തി.

2016 സെപ്തംബര്‍ 21 മുതല്‍ 2017 ഡിസംബര്‍ വരെയുള്ള പ്രകടനമാണ് പുരസ്‌കാര നിര്‍ണയത്തിന് പരിഗണിച്ചത്. കോഹ്ലി ഇക്കാലയളവില്‍ 77.80 ശരാശരിയില്‍ 2203 റണ്‍സുകളാണ് ടെസ്റ്റില്‍ നേടിയത്. ഏകദിനത്തില്‍ 82.63 ശരാശരിയില്‍ 18181 റണ്‍സും ടി20യില്‍ 153 ശരാശരിയില്‍ 299 റണ്‍സും നേടിയിട്ടുണ്ട്.

എട്ട് ടെസ്റ്റ് സെഞ്ച്വറികളും ഏഴ് ഏകദിന സെഞ്ച്വറികളും കോഹ്ലി അടിച്ചു കൂട്ടിയിട്ടുണ്ട്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.