News in its shortest

പെരുമാറ്റം മോശം, ജസ്റ്റിന്‍ ബീബറിന് ചൈനയില്‍ വിലക്ക്‌

കനേഡിയന്‍ പോപ് ഗായകനായ ജസ്റ്റിന്‍ ബീബറിന് ചൈനയില്‍ വിലക്ക്. ചൈനയുടെ സാംസ്‌കാരിക വിഭാഗമാണ് മോശം പെരുമാറ്റമുള്ളതിനാല്‍ ബീബറിനെ വിലക്കിയത്. ബീബര്‍ പ്രതിഭയുള്ള ഗായകനാണ്, പക്ഷേ, അദ്ദേഹം വിവാദ യുവ വിദേശ ഗായകന്‍ കൂടിയാണെന്ന് ചൈന പറയുന്നു. ദലൈ ലാമയേയും തായ് വാന്‍ വിഘടനവാദികളേയും ഉള്‍പ്പെടുത്തിയിട്ടുള്ള ശത്രുപക്ഷത്തെ വിദേശ ശക്തികള്‍ എന്ന പട്ടികയിലാണ് ബീബറേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ബിബിസി

Comments are closed.