News in its shortest

അച്ഛന്റെ വിധി മകനും, സെസിലിന്റെ മകന്‍ സാന്‍ഡയും വേട്ടക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

2015-ല്‍ അമേരിക്കയില്‍ നിന്നുള്ള ദന്ത ഡോക്ടറുടെ വെടിയേറ്റ് മരിച്ച സെസില്‍ എന്ന സിംഹത്തിന്റെ ഓര്‍മ്മകള്‍ വീണ്ടും സിംബാബ്വേയിലെ ഒരു ദേശീയ ഉദ്യാനത്തില്‍ ഉയരുന്നു. പ്രശസ്തനായ സിംഹത്തിന്റെ മകനായ ആറു വയസ്സുകാരനായ സാന്‍ഡ വാങ്കേ നാഷണല്‍ പാര്‍ക്കില്‍ വേട്ടക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. പ്രൊഫഷണല്‍ വേട്ടക്കാരനായ റിച്ചാര്‍ഡ് കൂക്ക് സംഘടിപ്പിച്ച വേട്ടയിലാണ് സാന്‍ഡ കൊല്ലെപ്പെട്ടത്. സെസിലിന് 13 ആണ്‍മക്കളും ഒരു മകളുമാണുള്ളത്. അതില്‍ വേട്ടക്കാരുടെ വെടിയേറ്റ് മരിക്കുന്ന രണ്ടാമത്തെ മകനാണ് സാന്‍ഡ. സാന്‍ഡയ്ക്കും നിരവധി കുട്ടികളുണ്ട്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മാഷബിള്‍.കോം

Comments are closed.