News in its shortest

തറവില നിശ്ചയിക്കാനുള്ള ടെലികോം കമ്പനികളുടെ നിര്‍ദ്ദേശം ട്രായ് തള്ളി

ടെലികോം സേവനങ്ങള്‍ക്ക് തറവില നിശ്ചയിക്കേണ്ട ആവശ്യമില്ലെന്ന് ടെലികോം നിയന്ത്രകനായ ട്രായ് തീരുമാനിച്ചു. എല്ലാ ടെലികോം സേവനദാതാക്കളുടേയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയശേഷം ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ്മയാണ് തീരുമാനം അറിയിച്ചത്. പ്രാവര്‍ത്തികമാകുന്ന ആശയമല്ലെന്ന തീരുമാനത്തിലാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഡാറ്റായ്ക്കും വോയിസ് കോളിനും കുറഞ്ഞ തറവില നിശ്ചയിക്കണമെന്ന് ഒരു കൂട്ടം സേവനദാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ടൈംസ് ഓഫ് ഇന്ത്യ

Comments are closed.