News in its shortest

ചൈനയുമായുള്ള തുറമുഖ കരാര്‍ പുതുക്കി ശ്രീലങ്ക

ശ്രീലങ്കയുടെ തെക്കന്‍ഭാഗത്ത് ചൈന നിര്‍മ്മിച്ച ഹംബതോത തുറമുഖത്തിന്റെ കരാര്‍ ശ്രീലങ്ക പുതുക്കി. ആദ്യത്തെ കരാര്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ തുറമുഖത്തിന്റെ 80 ശതമാനം ഓഹരികളും സ്വന്തമാക്കി കൊണ്ട് 1.5 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ചൈനയിലെ പൊതുമേഖല കമ്പനിയായ ചൈന മര്‍ച്ചെന്റ്‌സ് പോര്‍ട്ട് ഹോള്‍ഡിങ്‌സ് ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയ്ക്ക് സമീപം തുറമുഖം സ്ഥാപിച്ചത് ഇന്ത്യയെ ഏറെ ആശങ്കപ്പെടുത്തുന്നത് ആണ്. ചൈനയ്ക്ക് സൈനിക ആവശ്യങ്ങള്‍ക്ക് ഈ തുറമുഖം ഉപയോഗിക്കാന്‍ കഴിയുമെന്നത് ഇന്ത്യയുടെ മാത്രമല്ല ഉറക്കം കെടുത്തിയത്. ജപ്പാനും അമേരിക്കയും ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: എന്‍ഡിടിവി

Comments are closed.