News in its shortest

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

കശ്മീരിലെ വിഘടനവാദി നേതാവ് ഷബീര്‍ ഷായെ ചൊവ്വാഴ്ച രാത്രി ഒരു ദശാബ്ദം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഭീകരപ്രവര്‍ത്തനത്തിന് പണം നല്‍കുന്നുവെന്ന് ആരോപിക്കുന്നതാണ് കേസ്. ഷായെ ദല്‍ഹിയിലേക്ക് കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കും. 2.25 കോടി രൂപ ഷായ്ക്ക് നല്‍കിയെന്ന് ഹവാല പണ വാഹകനായ മുഹമ്മദ് അസ്ലം വാനി ദല്‍ഹി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് 2005-ല്‍ ഷായ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.