News in its shortest

2100 മുസ്ലിം സ്ത്രീകളെ പ്രേമിച്ച് വിവാഹം കഴിക്കാന്‍ വി എച്ച് പി പ്രവര്‍ത്തകര്‍

മുസ്ലിംങ്ങള്‍ ലൗ ജിഹാദ് നടത്തുന്നുവെന്ന് ആരോപിക്കുന്ന സംഘപരിവാറില്‍പ്പെട്ട വി എച്ച് പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹിന്ദു ജാഗ്രണ്‍ മഞ്ച് അടുത്ത ആറുമാസം കൊണ്ട് 2100 വിദ്യാസമ്പന്നരായ മുസ്ലിം യുവതികളുടെ വിവാഹം ഹിന്ദു യുവാക്കളുമായി നടത്താന്‍ ഒരുങ്ങുന്നു.

ബേട്ടി ബച്ചാവോ, ബഹു ലാവോ എന്നാണ് പദ്ധതിയുടെ പേര്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 15 മുസ്ലിം സ്ത്രീകളെ ഇപ്രകാരം വിവാഹം കഴിപ്പിച്ചുവെന്ന് സംഘടനയുടെ ബഹു ബേട്ടി സെല്‍ സംസ്ഥാന പ്രസിഡന്റ് അജ്ജു ചൗഹാന്‍ പറയുന്നു.

ഉത്തര്‍പ്രദേശിനെ ലൗജിഹാദില്‍ നിന്നും മുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ചൗഹാന്‍ പറയുന്നു. മുസ്ലിങ്ങളായ യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം ചെയ്ത് മതം പരിവര്‍ത്തനം നടത്തുന്നുവെന്ന് (ലൗജിഹാദ്) ഏറെ നാളായി സംഘപരിവാര്‍ ശക്തികള്‍ പ്രചരിപ്പിച്ചു വരികയാണ്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ടൈംസ്.കോം

Comments are closed.