News in its shortest

ഗുജറാത്ത് മുഖ്യമന്ത്രിക്ക് എതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വിജയ് രൂപാനിക്ക് എതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇന്ദ്രനീല്‍ രാജ്യഗുരു അറസ്റ്റില്‍. മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ പ്രകടനം നടത്തവേ ബിജെപി പ്രവര്‍ത്തകരുമായി സംഘര്‍ഷം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് രാജ്യഗുരു അടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ രാജ് കോട്ട് ഈസ്റ്റ് സ്ഥാനാര്‍ത്ഥി മിതുല്‍ ഡോംഗയും ഒരു പാര്‍ട്ടി പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംഘര്‍ഷത്തില്‍ രാജ്യഗുരുവിന്റെ സഹോദരന് പരിക്കേറ്റിട്ടുണ്ട്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.