2100 മുസ്ലിം സ്ത്രീകളെ പ്രേമിച്ച് വിവാഹം കഴിക്കാന്‍ വി എച്ച് പി പ്രവര്‍ത്തകര്‍

മുസ്ലിംങ്ങള്‍ ലൗ ജിഹാദ് നടത്തുന്നുവെന്ന് ആരോപിക്കുന്ന സംഘപരിവാറില്‍പ്പെട്ട വി എച്ച് പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹിന്ദു ജാഗ്രണ്‍ മഞ്ച് അടുത്ത ആറുമാസം കൊണ്ട് 2100 വിദ്യാസമ്പന്നരായ മുസ്ലിം യുവതികളുടെ വിവാഹം ഹിന്ദു യുവാക്കളുമായി നടത്താന്‍ ഒരുങ്ങുന്നു. ബേട്ടി ബച്ചാവോ, ബഹു ലാവോ എന്നാണ് പദ്ധതിയുടെ പേര്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 15 മുസ്ലിം സ്ത്രീകളെ ഇപ്രകാരം വിവാഹം കഴിപ്പിച്ചുവെന്ന് സംഘടനയുടെ ബഹു ബേട്ടി സെല്‍ സംസ്ഥാന പ്രസിഡന്റ് അജ്ജു ചൗഹാന്‍ പറയുന്നു. ഉത്തര്‍പ്രദേശിനെ ലൗജിഹാദില്‍ നിന്നും […]

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഹിന്ദുത്വ നേതാക്കള്‍

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും സംരക്ഷിക്കണമെന്നും ത്രിദിന ഹിന്ദു ധര്‍മ സന്‍സദ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി പശുവിനെ കൊല്ലുന്നവര്‍ യഥാര്‍ത്ഥ പശു സംരക്ഷകര്‍ ആക്രമിക്കുന്നതും പശുവിനെ കൊല്ലുന്നതുമായ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി വിശ്വ ഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര ജോയിന്റ് സെക്രട്ടറി സുരേന്ദ്ര കുമാര്‍ ജയിന്‍ പറഞ്ഞു. രാജ്യത്തെമ്പാടുമായി അത്തരത്തില്‍ 200 സംഭവങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഉണ്ടായി. 14-15 കേസുകളിലാണ് ഗോ സംരക്ഷകര്‍ ഇടപെട്ടിട്ടുള്ളതെന്നും മറ്റുള്ളവ തങ്ങള്‍ക്ക് എതിരെ കെട്ടിച്ചമച്ചതാണെന്നും കുമാര്‍ പറയുന്നു. ബീഫ് പാര്‍ട്ടികള്‍ നടത്തുന്ന […]