News in its shortest

ഗുജറാത്തില്‍ നോട്ട ബട്ടണ്‍ ബിജെപിക്ക് ഭീഷണിയാകും

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടിങ് യന്ത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നോട്ട (ഇവരാരുമല്ല) എന്ന ബട്ടണ്‍ ധാരാളം വോട്ടര്‍മാര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍. ജി എസ് ടിയുടെ പേരില്‍ ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന ചില ജാതി സംഘടനകളും ചെറുകിട ഇടത്തരം സംരംഭകരും നോട്ട ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം.

എന്നാല്‍ നോട്ട കാലുവാരുമെന്ന അഭിപ്രായത്തെ ബിജെപി തള്ളിക്കളയുകയാണ്. ബിജെപിയുടെ നയങ്ങളെ ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന് തെളിവാണ് യുപിയിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയമെന്ന നിലപാടിലാണ് അവര്‍.

2012-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നോട്ട വോട്ടിങ് യന്ത്രത്തില്‍ ഉണ്ടായിരുന്നില്ല.

2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ 4.20 ലക്ഷം വോട്ടര്‍മാര്‍ ഗുജറാത്തില്‍ നോട്ട ഉപയോഗിച്ചിരുന്നു. മധ്യ, പടിഞ്ഞാറന്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമാണ്. ഇത് നോട്ടയായി പരിണമിക്കുമെന്നാണ് നിരീക്ഷക മതം.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിഹിന്ദു.കോം

Comments are closed.