അഞ്ച് തെരഞ്ഞെടുപ്പുകള്‍: 2017-ല്‍ ബിജെപി പിരിച്ചെടുത്തത് 1214 കോടി രൂപ

2017-ല്‍ നടന്ന അഞ്ചു നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഏഴ് ദേശീയ പാര്‍ട്ടികളും 16 പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് പിരിച്ചെടുത്തത് 1,503.21 കോടി രൂപ. ഈ തുകയില്‍ സിംഹഭാഗവും എത്തിയത് ബിജെപിയുടെ കൈകകളില്‍. 1,214.46 കോടി രൂപ. അതായത് 92.4 ശതമാനം തുക. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അഞ്ചു തെരഞ്ഞെടുപ്പുകളിലുമായി 23 പാര്‍ട്ടികളുമായി ചെലവഴിച്ചത് 494.36 കോടി രൂപയാണ്. […]

ഗുജറാത്തില്‍ നോട്ട ബട്ടണ്‍ ബിജെപിക്ക് ഭീഷണിയാകും

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടിങ് യന്ത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നോട്ട (ഇവരാരുമല്ല) എന്ന ബട്ടണ്‍ ധാരാളം വോട്ടര്‍മാര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍. ജി എസ് ടിയുടെ പേരില്‍ ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന ചില ജാതി സംഘടനകളും ചെറുകിട ഇടത്തരം സംരംഭകരും നോട്ട ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. എന്നാല്‍ നോട്ട കാലുവാരുമെന്ന അഭിപ്രായത്തെ ബിജെപി തള്ളിക്കളയുകയാണ്. ബിജെപിയുടെ നയങ്ങളെ ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന് തെളിവാണ് യുപിയിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയമെന്ന നിലപാടിലാണ് അവര്‍. 2012-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നോട്ട വോട്ടിങ് […]