ഭൂരിപക്ഷ ഏകാധിപത്യം വിഴുങ്ങിയ ഗുജറാത്തില്‍ രക്ഷയില്ലാതെ ആദിവാസികളും ദളിതരും മുസ്ലിങ്ങളും

ഇന്ത്യന്‍ ഭരണഘടനയില്‍ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. എന്നാല്‍ 22 വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരല്ല. നിയമത്തിന് മുന്നില്‍ മേല്‍ജാതിക്കാരായ ഹിന്ദുവിന് ലഭിക്കുന്ന പരിഗണന മുസ്ലിമിനോ ആദിവാസിക്കോ ദളിതനോ ലഭിക്കില്ല. ഹിന്ദു വര്‍ഗീയത ഏറ്റവും അധികം ബാധിക്കപ്പെട്ട ഒന്നാണ് ഗുജറാത്തിലെ പൊലീസ്. ഒരു മുന്‍ ജഡ്ജി ഇതേക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. അദ്ദേഹം സര്‍വീസിലുണ്ടായിരുന്നപ്പോള്‍ ഏകദേശം എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു കൊലപാതക കേസില്‍ കൃത്യമായി അന്വേഷണം നടത്തി […]

ഗുജറാത്തില്‍ നോട്ട ബട്ടണ്‍ ബിജെപിക്ക് ഭീഷണിയാകും

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടിങ് യന്ത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നോട്ട (ഇവരാരുമല്ല) എന്ന ബട്ടണ്‍ ധാരാളം വോട്ടര്‍മാര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍. ജി എസ് ടിയുടെ പേരില്‍ ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന ചില ജാതി സംഘടനകളും ചെറുകിട ഇടത്തരം സംരംഭകരും നോട്ട ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. എന്നാല്‍ നോട്ട കാലുവാരുമെന്ന അഭിപ്രായത്തെ ബിജെപി തള്ളിക്കളയുകയാണ്. ബിജെപിയുടെ നയങ്ങളെ ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന് തെളിവാണ് യുപിയിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയമെന്ന നിലപാടിലാണ് അവര്‍. 2012-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നോട്ട വോട്ടിങ് […]

മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളില്ല, വീഡിയോ വൈറലാകുന്നു

ഇന്ന് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രസംഗിച്ച് ആളെ കൈയിലെടുക്കാന്‍ ഒരാളേയുള്ളൂവെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കും. അത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ആയിരക്കണക്കിന് ആളുകള്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചു കൂടി കാത്തു നില്‍ക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വന്തം തട്ടകമായ ഗുജറാത്തില്‍ പോലും മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളെത്തുന്നില്ല. എത്തിക്കാന്‍ ബിജെപിക്ക് കഴിയുന്നുമില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി പ്രതീക്ഷച്ചതിലേറെ കടുത്ത മത്സരം നടത്തേണ്ടി വരുന്ന ബിജെപി തുറുപ്പു ചീട്ടായി മോദിയെ സംസ്ഥാനത്തുടനീളം […]

ഗുജറാത്തില്‍ ബിജെപിക്ക് വിമതന്‍മാരേയും തോല്‍പ്പിക്കണം

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ജീവന്‍മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിജെപിക്ക് ഭരണവിരുദ്ധ വികാരത്തിനൊപ്പം കോണ്‍ഗ്രസിനെ മാത്രമല്ല തറപറ്റിക്കേണ്ടത്‌  സംസ്ഥാനത്തുടനീളം മത്സരരംഗത്തുള്ള വിമതന്‍മാരെ കൂടിയാണ്. ഞായറാഴ്ച ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച ബിജെപി 24 വിമതന്‍മാരെ പുറത്താക്കിയിരുന്നു. ഇവരെല്ലാം സ്വതന്ത്രരും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളുമായി മത്സരരംഗത്തുണ്ട്. പലരും ബിജെപിയിലെ ഉന്നത നേതാക്കന്‍മാരായിരുന്നു. ഇവരെല്ലാം ബിജെപിക്കും പാര്‍ട്ടിയുടെ സ്ഥാര്‍ത്ഥികള്‍ക്കും ഭീഷണിയുയര്‍ത്തുന്നുണ്ട്. ഉത്തര്‍പ്രദേശിലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെയാണ് ബിജെപിക്ക് ഗുജറാത്തില്‍ […]

ഗുജറാത്ത് മുഖ്യമന്ത്രിക്ക് എതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വിജയ് രൂപാനിക്ക് എതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇന്ദ്രനീല്‍ രാജ്യഗുരു അറസ്റ്റില്‍. മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ പ്രകടനം നടത്തവേ ബിജെപി പ്രവര്‍ത്തകരുമായി സംഘര്‍ഷം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് രാജ്യഗുരു അടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ രാജ് കോട്ട് ഈസ്റ്റ് സ്ഥാനാര്‍ത്ഥി മിതുല്‍ ഡോംഗയും ഒരു പാര്‍ട്ടി പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംഘര്‍ഷത്തില്‍ രാജ്യഗുരുവിന്റെ സഹോദരന് പരിക്കേറ്റിട്ടുണ്ട്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍