News in its shortest

സംഗീത വീഡിയോയില്‍ വാഴപ്പഴം കഴിച്ചു, ഗായികയെ അറസ്റ്റ് ചെയ്തു

വിഷയാസക്തി ഉണര്‍ത്തിയതിന് ഈജിപ്തില്‍ ഗായികയെ അറസ്റ്റ് ചെയ്തു. മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് അവരുടെ പേരില്‍ ചാര്‍ത്തിയിരിക്കുന്നത്. ഐ ഹാവ് ഇഷ്യൂസ് എന്ന പേരില്‍ ഗായികയായ ഷൈമ അഹമ്മദ് ഇറക്കിയ വീഡിയോയാണ് അവരെ ജയിലില്‍ എത്തിച്ചത്. ഒരു യുവാവിനെ പഠിപ്പിക്കുന്നതിന് ഇടയില്‍ വാഴപ്പഴവും ആപ്പിളും കഴിക്കുന്നത് ദൃശ്യവല്‍ക്കരിച്ചുവെന്നും അത് വിഷയാസക്തി ഉണര്‍ത്തുവെന്നുമാണ് കുറ്റാരോപണം. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.