News in its shortest

യുപി തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പകുതിയോളം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച പണം നഷ്ടമായി

യുപി തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടിയെന്ന അവകാശ വാദങ്ങള്‍ പൊളിയുന്നു. പകുതിയോളം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച പണം നഷ്ടമായിയെന്ന് പുതിയ കണക്കുകള്‍ പുറത്തു വന്നു.

യുപിയിലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയെന്നായിരുന്നു മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തതും ബിജെപി പ്രചരിപ്പിച്ചതും. ഖൊരഖ് പൂരില്‍ കുട്ടികള്‍ കൂട്ടത്തോടെ മരിച്ചതും പശുവിന്റെ പേരിലെ അക്രമങ്ങളും ഉണ്ടായിട്ടും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകാത്തത്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിജയമായിട്ടാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിയത്.

എന്നാല്‍ ബിജെപി ജയിച്ചതിനേക്കാള്‍ സീറ്റുകളില്‍ വളരെക്കൂടുതല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ് വിജയിച്ചതെന്നും ബിജെപിക്ക് മികച്ച വിജയം അവകാശപ്പെടാനില്ലെന്നുമുള്ള വാര്‍ത്ത പിന്നാലെ വന്നു. ഇപ്പോള്‍ ജയിച്ചതിനേക്കാള്‍ വളരെക്കൂടുതല്‍ സീറ്റുകളില്‍ ബിജെപിക്ക് കെട്ടിവച്ച കാശുപോലും കിട്ടിയില്ലെന്നുള്ള വിവരം യുപിയില്‍ നിന്നും വരുന്നു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ബിജെപിയുടെ മിടുക്കും അതില്‍ മുഖ്യധാര മാധ്യമങ്ങള്‍ വീണുപോകുന്നതുമാണ് യുപിയിലെ തെരഞ്ഞെടുപ്പ് ഫല വാര്‍ത്തകള്‍ തെളിയിക്കുന്നത്.

ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ 2,366 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 3,656 സീറ്റുകളില്‍ അവര്‍ക്ക് കെട്ടിവച്ച കാശ് തിരിച്ചു കിട്ടിയില്ല. അതായത് ബിജെപി നിര്‍ത്തി സ്ഥാനാര്‍ത്ഥികളില്‍ 45 ശതമാനത്തോളം പേര്‍ക്ക് പണം തിരിച്ചു കിട്ടാനുള്ള വോട്ടു പോലും കിട്ടിയില്ല. അത്രയും രൂക്ഷമായ തിരിച്ചടിയാണ് ബിജെപിക്ക് യുപിയില്‍ കിട്ടിയത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ടൈംസ്ഓഫ്ഇന്ത്യ.കോം

Comments are closed.