News in its shortest

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി, രണ്ടുപേര്‍ അറസ്റ്റില്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി. പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ഇവരെ തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി ഭീകര വിരുദ്ധ കമാന്റ് അറസ്റ്റ് ചെയ്തത്.

വടക്കേ ലണ്ടനിലെ നൈയ്മുര്‍ സഖറിയ റഹ്മാന്‍ (20), തെക്കു കിഴക്കന്‍ ബെര്‍മിങ്ഹാമിലെ മൊഹമ്മദ് അക്വിബ് ഇമ്രാന്‍ (21) എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

ഡൗണിങ് സ്ട്രീറ്റില്‍ ബോംബ് സ്‌ഫോടനം നടത്താനും മേയെ ആക്രമിക്കാനും കൊലപ്പെടുത്താനും ഇവര്‍ പദ്ധതിയിട്ടതായി പൊലീസ് പറയുന്നു.

കഴിഞ്ഞ 12 മാസങ്ങള്‍ക്കിടയില്‍ ഒമ്പത് വധശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി മേയുടെ വക്താവ് അറിയിച്ചു.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദിഇന്ത്യന്‍എക്‌സ്പ്രസ്.കോം

Comments are closed.