News in its shortest

വര്‍ദ്ധിക്കുന്ന അസമത്വം: ഇന്ത്യയിലെ പകുതിയിലധികം സ്വത്തും പത്തുശതമാനം പേരുടെ കൈയില്‍

ഇന്ത്യയില്‍ അസമത്വം വര്‍ദ്ധിച്ചു വരികയാണെന്നും രാജ്യത്തെ സ്വത്തിന്റെ 56 ശതമാനവും വെറും പത്തുശതമാനം ആളുകളുടെ കൈയിലാണെന്നും റിപ്പോര്‍ട്ട്. 1980-കള്‍ക്ക് ശേഷമാണ് അസമത്വം വര്‍ദ്ധിച്ചുവരുന്നത്.

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പിക്കെറ്റിയും ലൂക്കാസ് ചാന്‍സെലും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ നടന്നത്. ബ്രിട്ടീഷ് ഭരണം മുതല്‍ ഇതുവരെയുള്ള കാലഘട്ടത്തെ പഠിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ആഗോളവല്‍ക്കരണത്തിന്റെ ഫലമായി അസമത്വം വര്‍ദ്ധിക്കുന്നതായി ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ താഴെത്തട്ടിലെ അമ്പതു ശതമാനം പേരുടെ മൊത്ത വരുമാനത്തിന് തുല്യമായ തുകയാണ് 0.1 ശതമാനം പേരുടേയും വരുമാനം.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിന്യൂസ്മിനിട്ട്.കോം

Comments are closed.