News in its shortest

മുസ്ലിങ്ങളുമായി സംസാരിച്ചതിന് മംഗളുരുവില്‍ പെണ്‍കുട്ടികളെ ആക്രമിച്ചു

മുസ്ലിങ്ങളുമായി സംസാരിച്ചതിന് ഒരു കൂട്ടം ആളുകള്‍ മംഗളുരുവില്‍ പെണ്‍കുട്ടികളെ ആക്രമിച്ചു. സംഘപരിവാറില്‍പ്പെട്ട മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

തീംപാര്‍ക്കില്‍ ഇരിക്കവേയാണ് കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ടത്. എന്നിട്ട് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

രണ്ടു പെണ്‍കുട്ടികളും മുസ്ലിം ആണ്‍കുട്ടികളും ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണ്. ഇവര്‍ പാര്‍ക്കില്‍ ഇരിക്കുന്നത് കണ്ട് സന്ദര്‍ശകര്‍ സംഘപരിവാറുകാരെ അറിയിച്ചുവെന്നും അവരെത്തി കുട്ടികളെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ബിബിസി.കോം

Comments are closed.