News in its shortest

ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍, കോഹ്ലി റോയല്‍ ചലഞ്ചേഴ്‌സില്‍

വിരാട് കോഹ്ലിയെ റോയല്‍ ചലഞ്ചേഴ്‌സും രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സും നിലനിര്‍ത്തി. ഐപിഎല്ലിലേക്ക് തിരിച്ചു വരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് എം എസ് ധോണിയും സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും തിരിച്ചെത്തിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ഓസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ നിലനിര്‍ത്തി.

അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗൗതം ഗംഭീറിനെ മറ്റു ടീമുകള്‍ക്ക് ലേലം ചെയ്ത് വാങ്ങുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ദല്‍ഹി ഡെയര്‍ഡെവിള്‍സ് റിഷഭ് പന്തിനേയും ശ്രേയസ് അയ്യരേയും ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളറായ ക്രിസ് മോറിസിനേയും നിലനിര്‍ത്തി. റിക്കി പോണ്ടിങിനെ അവര്‍ വാങ്ങിയിട്ടുണ്ട്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.