News in its shortest

ഇനി എയര്‍ടെല്‍ അതിവേഗ ഇന്റര്‍നെറ്റും തടസരഹിതമായ കോളുകളും വിമാനം പറക്കുമ്പോഴും

ന്യൂഡല്‍ഹി: ഭാരതി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി ഇന്‍-ഫ്‌ളൈറ്റ് റോമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ചു. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി 195 രൂപ മുതലുള്ള താരിഫില്‍ പായ്ക്കുകള്‍ ലഭ്യമാണ്.

പ്രീപെയ്ഡിന് 2997 രൂപയും പോസ്റ്റ് പെയ്ഡിന് 3999 രൂപയും വിലയുള്ള റോമിംഗ് പായ്ക്കുകള്‍ സബ്സ്‌ക്രൈബ ്‌ചെയ്താല്‍ അതിനുമുകളിലേക്കുള്ള ഇന്‍-ഫ്‌ലൈറ്റ് റോമിംഗ് ആനുകൂല്യം അധിക ചെലവില്ലാതെ ആസ്വദിക്കാനാകും.

ഓണ്‍-ബോര്‍ഡ് യാത്രാ അനുഭവം ശക്തിപ്പെടുത്തുന്നതിന്, എയര്‍ടെല്‍ വോയ്സ്, ഡാറ്റ, എസ്എംഎസ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്‍-ഫ്‌ലൈറ്റ്ഓഫറുകള്‍ എയര്‍ടെല്‍ അവതരിപ്പിച്ചു.

പോസ്റ്റ് പെയ്ഡ്
ഡാറ്റ ഔട്ട്ഗോയിംഗ് കോളുകള്‍ ഔട്ട്ഗോയിംഗ് എസ് എം എസ് സാധുത
195 250 MB 100 മിനിറ്റുകള്‍ 100 SMS 24 മണിക്കൂറുകള്‍
295 500 MB 100 മിനിറ്റുകള്‍ 100 SMS 24 മണിക്കൂറുകള്‍
595 1 GB 100 മിനിറ്റുകള്‍ 100 SMS 24 മണിക്കൂറുകള്‍

പ്രീപെയ്ഡ്

തടസ്സങ്ങളില്ലാത്ത യാത്രാ അനുഭവത്തിനായി, വിവിധ അന്താരാഷ്ട്ര സെക്ടറുകളിലൂടെ പറക്കുന്ന 19 എയര്‍ലൈനുകളിലുടനീളം മികച്ചഇന്‍-ഫ്‌ലൈറ്റ് കണക്റ്റിവിറ്റി സാധ്യമാക്കുന്നതിന് എയര്‍ടെല്‍ എയ്റോ മൊബൈലുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.

യാത്രാവേളയില്‍ ഉപഭോക്താക്കള്‍ക്ക് പിന്തുണ നല്‍കുന്നതിന്, എയര്‍ടെല്ലിന് 24X7 കോണ്‍ടാക്റ്റ് സെന്റര്‍ ഉണ്ട്. കൂടാതെ, 99100-99100 എന്ന വാട്‌സ്ആപ്പ് നമ്പരില്‍ ഉപഭോക്താക്കള്‍ക്ക് തത്സമയപരിഹാരത്തിനായി ഒരുനെറ്റ് വര്‍ക്ക് സ്‌പെഷ്യലിസ്റ്റ് സ്‌ക്വാഡിലേക്ക വിളിക്കാനും സഹായം തേടാനും കഴിയും. എയര്‍ടെല്‍ താങ്ക്‌സ് ആപ്പില്‍ ലോഗിന്‍ ചെയ്ത് ഡാറ്റ ഉപയോഗം നിയന്ത്രിക്കാനും അധിക മിനിറ്റ് സ്വന്തമാക്കാനും തത്സമയ ബില്ലിംഗ് വിശദാംശങ്ങള്‍ നേടാനുമുള്ള ഓപ്ഷനുമുണ്ട്.

ഇനി എയര്‍ടെല്‍ അതിവേഗ ഇന്റര്‍നെറ്റും തടസരഹിതമായ കോളുകളും വിമാനം പറക്കുമ്പോഴും

Comments are closed.